തിരുവനന്തപുരം :തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താൻ ശ്രമിച്ച കേസിലെ മുഖ്യ ആസൂത്രക എന്ന് കരുതപ്പെടുന്ന സ്വപ്ന സുരേഷ് യുഎഇ കോൺസുലേറ്റിലെ സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവച്ചത് പിഎസ്‌സി വഴി സ്പേസ് പാർക്കിന്റെ മാനേജർ തസ്തികയിൽ നിയമനം ലഭിച്ചെന്ന അവകാശവാദത്തോടെ. തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ സ്വപ്നയ്ക്കു കോൺസുലേറ്റിൽ യാത്രയയപ്പും നൽകിയിരുന്നു. പിആർഒ ആയിരുന്ന സരിത് കുമാറും അന്ന് സ്വപ്നയോടൊപ്പം ജോലി വിട്ടിരുന്നു.
കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറി തസ്തികയിലായിരുന്നു സ്വപ്ന. പക്ഷേ, കോണ്‍സുലേറ്റില്‍ സര്‍വാധികാരിയായിരുന്നു എന്നാണ് വിവരം. കോണ്‍സുലേറ്റിനു കീഴില്‍ വരുന്ന കേരളം, തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി സര്‍ക്കാരുകളുമായും ഉന്നത വ്യക്തികളുമായുമുള്ള ഇടപാടുകളെല്ലാം സ്വപ്ന വഴിയായിരുന്നു.എയര്‍ ഇന്ത്യ സാറ്റ്‌സില്‍നിന്ന് സ്വപ്ന കോണ്‍സുലേറ്റില്‍ ജോലിക്കെത്തിയതും ഉന്നതതല സ്വാധീനത്തിന്റെ ഫലമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Post Your Comments