മലപ്പുറം : കോവിഡ് അതിവേഗം വ്യാപിയ്ക്കുന്നു. കോവിഡ് സമൂഹവ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്കില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവശ്യ വസ്തുക്കള്‍ ലഭിക്കുന്ന സ്ഥലങ്ങളില്‍ അല്ലാതെ മറ്റെവിടെയും അഞ്ചിലധികം പേര്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ല. ആശുപത്രി, വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ടല്ലാതെ യാത്രകള്‍ അനുവദിക്കില്ല.
read also : അവരുടെ തലയില്‍ ഇടിത്തീവീഴട്ടെ : കോവിഡ് രൂക്ഷമായ പൂന്തുറയില്‍ ജനങ്ങളെ തെരുവിലിറക്കിയവര്‍ക്കെതിരെ ആഷിക് അബു
താലൂക്കിലെ 9 പഞ്ചായത്തുകളിലും പൊന്നാനി നഗരസഭയിലും നിരോധനാജ്ഞ ബാധകമാണ്. 3 ദിവസത്തിനിടെ 30 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചതോടെയാണു പൊന്നാനി താലൂക്കില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമെടുത്തതെന്നു ജില്ലാ ഭരണകൂടം വ്യക്തമാക്കി.
Post Your Comments