Latest NewsIndiaNews

പൈലറ്റുമാരുടെ യോഗ്യതയില്‍ സംശയം; ചാര്‍​ട്ടേഡ്​ വിമാന സര്‍വീസ്​ നടത്തുന്നതിന്​ പാക്കിസ്ഥാൻ ഇന്‍റര്‍നാഷണല്‍ എയര്‍ലൈനിന്​ വിലക്ക്​

വാഷിങ്​ടണ്‍: യു.എസിലേക്ക്​ ചാര്‍​ട്ടേഡ്​ വിമാന സര്‍വീസ്​ നടത്തുന്നതിന്​ പാകിസ്​താന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈനിന്​ വിലക്ക്​ ഏർപ്പെടുത്തി. യു.എസ്​ ഡിപ്പാർട്ട്മെന്റ് ഓഫ്​ ട്രാന്‍സ്​പോര്‍​ട്ടേഷനാണ്​ വിലക്കേര്‍പ്പെടുത്തിയത്​. പൈലറ്റുമാരുടെ യോഗ്യതയില്‍ സംശയമുള്ളതിനാലാണ്​ വിലക്കെന്നും യു.എസ്​ വിശദീകരിച്ചു. ജൂലൈ ഒന്നിന്​ പാക്​ ചാര്‍​ട്ടേഡ്​ വിമാനങ്ങള്‍ക്ക്​ യു.എസ്​ അനുമതി നല്‍കിയിരുന്നു.

ALSO READ: സ്വപ്നയ്ക്ക് ഭീകര പ്രവർത്തനത്തിൽ പങ്ക്? സ്വർണ്ണക്കടത്ത് കേസിൽ യുഎപിഎ ചുമത്തും; പുതിയ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുമെന്ന് എൻഐഎ

കഴിഞ്ഞ മാസം നിരവധി പൈലറ്റുമാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്​ ഉപയോഗിച്ചാണ്​ ജോലി ചെയ്യുന്നതെന്ന്​ പാകിസ്​താന്‍ കണ്ടെത്തി. പാകിസ്​താന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സിന്​ യുറോപ്യന്‍ യുണിയന്‍ ഏവിയേഷന്‍ സേഫ്​റ്റി ഏജന്‍സിയും വിലക്കേര്‍പ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button