വാഷിങ്ടണ്‍: യു.എസിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്തുന്നതിന് പാകിസ്താന് ഇന്‍റര്‍നാഷണല്‍ എയര്‍ലൈനിന് വിലക്ക് ഏർപ്പെടുത്തി. യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ടേഷനാണ് വിലക്കേര്‍പ്പെടുത്തിയത്. പൈലറ്റുമാരുടെ യോഗ്യതയില്‍ സംശയമുള്ളതിനാലാണ് വിലക്കെന്നും യു.എസ് വിശദീകരിച്ചു. ജൂലൈ ഒന്നിന് പാക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് യു.എസ് അനുമതി നല്‍കിയിരുന്നു.
കഴിഞ്ഞ മാസം നിരവധി പൈലറ്റുമാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ജോലി ചെയ്യുന്നതെന്ന് പാകിസ്താന് കണ്ടെത്തി. പാകിസ്താന് ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സിന് യുറോപ്യന്‍ യുണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയും വിലക്കേര്‍പ്പെടുത്തിയിരുന്നു.
Post Your Comments