KeralaLatest NewsNews

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

വര്‍ക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. വര്‍ക്കല ചെറുന്നിയൂര്‍ വില്ലേജില്‍ വെന്നിയോട് ദേശത്ത് കട്ടിംഗിന് സമീപം രേവതി നിലയത്തില്‍ ബിജിത്ത് (22) ആണ് അറസ്റ്റിലായത്.

കരുനിലക്കോട് സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ഫേസ്ബുക്കിലൂടെ പരിചയം സ്ഥാപിച്ച്‌ സൗഹൃദത്തിലാക്കിയ ശേഷം 2019 ഡിസംബര്‍, 2020 ജനുവരി മാസങ്ങളിലെ വിവിധ തീയതികളില്‍ വര്‍ക്കല പുന്നമൂട്, വര്‍ക്കല വെട്ടൂര്‍, വര്‍ക്കല വെന്നിക്കോട് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം അതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയെന്ന് അവകാശപ്പെട്ട പ്രതിയോട് സൗഹൃദക്കുറവ് കാണിച്ച പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ALSO READ: വിദ്യാ ധനം സര്‍വ്വ ധനാല്‍ പ്രധാനം; കേരളത്തിൽ നവരാത്രി ആഘോഷം നടക്കുന്ന പ്രധാന സരസ്വതി ക്ഷേത്രങ്ങൾ പരിചയപ്പെടാം

വര്‍ക്കല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്‌കൂളുകളുടെ പരിസരത്ത് കറങ്ങിനടന്ന് പെണ്‍കുട്ടികളെ സൗഹൃദത്തിലാക്കി ചൂഷണം ചെയ്തുവരുന്ന ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. വര്‍ക്കല പൊലീസ് എസ്.എച്ച്‌.ഒ ജി.ഗോപകുമാര്‍,സബ് ഇന്‍സ്‌പെക്ടര്‍ അജിത്ത്കുമാര്‍.പി,എസ്.സി.പി.ഒ ഹരീഷ്,വനിതാ എസ്.സി.പി.ഒ ബിന്ദു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button