Latest NewsIndia

ആഗോള പുനരുജ്ജീവനത്തില്‍ ഇന്ത്യയ്ക്ക് നിര്‍ണായക പങ്ക്, ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

ഇന്ത്യയിലേതു പോലെ അനുകൂല സാഹചര്യങ്ങള്‍ ഉള്ള രാജ്യങ്ങള്‍ നിലവില്‍ വിരളമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഡല്‍ഹി: പകര്‍ച്ച വ്യാധിക്കെതിരായ പോരാട്ടത്തിലും ഇന്ത്യന്‍ സമ്പദ്ഘടന സുതാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സാമ്പത്തിക രംഗവും ഇന്ത്യന്‍ സമ്പദ്ഘടനയും തിരിച്ചു വരവിന്റെ മാര്‍ഗ്ഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡാനന്തര സാമ്ബത്തിക രംഗത്ത് ഇന്ത്യക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത്. ലോകത്തിലെ ഏറ്റവും സുതാര്യമായ സമ്പദ്ഘടനകളിലൊന്നാണ് ഇന്ത്യ. ഈ പശ്ചാത്തലത്തില്‍ ആഗോള കമ്പനികളെ താന്‍ ഇന്ത്യയിലേക്ക് ക്ഷണിക്കുകയാണ്. ഇന്ത്യയിലേതു പോലെ അനുകൂല സാഹചര്യങ്ങള്‍ ഉള്ള രാജ്യങ്ങള്‍ നിലവില്‍ വിരളമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യാ ഗ്ലോബല്‍ വീക്കിന്റെ ഭാഗമായ വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആരോഗ്യത്തിനൊപ്പം സമ്പദ്ഘടനയുടെ ആരോഗ്യത്തിനും ഇന്ത്യ മികച്ച പ്രാധാന്യം നല്‍കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടാതെ സാമ്പത്തിക ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാന്‍ സാധിച്ചതില്‍ സാങ്കേതിക വിദ്യക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. സാമ്പത്തികമോ സാമൂഹികമോ ആകട്ടെ ഇന്ത്യ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു. ചരിത്രം പരിശോധിച്ചാല്‍ നമുക്ക് അത് മനസിലാക്കാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പുനരുജ്ജീവനത്തെക്കുറിച്ച്‌ സംസാരിക്കേണ്ട സമയമാണിത്. ഇക്കാലത്ത് പുനരുജ്ജീവനത്തെ കുറിച്ചുളള ചര്‍ച്ചകള്‍ സാധാരണമാണ്. ആഗോള പുനരുജ്ജീവനവുമായി ഇന്ത്യയെ ബന്ധിപ്പിക്കുക എന്നത് പ്രധാനമാണ്. ആഗോള പുനരുജ്ജീവനത്തില്‍ ഇന്ത്യയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യ പ്രകൃതിയെ ആരാധിക്കുന്നു. ഭൂമിയാണ് നമ്മുടെ അമ്മ. നമ്മള്‍ ഭൂമിയുടെ മക്കളാണ്. വ്യവസായ സൗഹൃദപരമായും ശക്തമായ നികുതി സംവിധാനവും അടക്കം ഇന്ത്യയിലുണ്ട്.

കൂടാതെ സാമ്പത്തിക ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാന്‍ സാധിച്ചതില്‍ സാങ്കേതിക വിദ്യക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. പാചക വാതകവും ഭക്ഷ്യ ധാന്യങ്ങളും അക്കൗണ്ടുകളിലേക്ക് നേരിട്ട് പണവും എത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.അടുത്ത ഘട്ട വികസനത്തിലേക്കുളള അടിത്തറയാണ് ഇവ ഒരുക്കിയിരിക്കുന്നത്. സാമ്പത്തിക രംഗത്ത് പ്രതീക്ഷയുടെ നാമ്പുകള്‍ തളിര്‍ക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ടെക്, സ്റ്റാര്‍ട്ട് അപ് രംഗങ്ങള്‍ ഊര്‍ജ്ജ്വസ്വലമാണ്. കൊവിഡ് മഹാമാരിക്കാലം ഇന്ത്യയുടെ മരുന്ന് വ്യവസായം രാജ്യത്തിനും ലോകത്തിനും കരുത്താണെന്ന് തെളിയിച്ചിരിക്കുന്നു. വികസിത രാജ്യങ്ങള്‍ക്ക് പോലും അത് സഹായകമായിരിക്കുകയാണെന്നും മോദി പറഞ്ഞു.

കൊവിഡ് വാക്‌സിന്‍ നിര്‍മ്മിച്ചതിന് ശേഷം ഇന്ത്യ അതിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കും. ആഗോള നന്മയ്ക്കും സമൃദ്ധിക്കും വേണ്ടതെല്ലാം ചെയ്യാന്‍ രാജ്യം സന്നദ്ദമാണ്. ഇത് നവീകരിക്കുകയും പ്രവര്‍ത്തിക്കുകയും മാറുകയും ചെയ്യുന്ന ഇന്ത്യയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. ജൂലൈ 9 മുതല്‍ 11 വരെ മൂന്ന് ദിവസമാണ് വെര്‍ച്യല്‍ പ്ലാറ്റ്‌ഫോം വഴിയുളള പരിപാടി സംഘടിപ്പിക്കുന്നത്.

പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് അടക്കമുളളവരും ഇന്ത്യയില്‍ നിന്നുളള പ്രസംഗകരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button