ന്യൂഡല്‍ഹി : ഇന്ത്യയില്‍ ചൈനീസ് ആപ്പുകളുടെ നിരോധനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാറുമായി അടിയന്തര കൂടികാഴ്ച വേണം എന്ന ചൈനയുടെ ആവശ്യത്തിന് മറുപടിയായി കേന്ദ്രം നല്‍കിയിരിക്കുന്നത് 70 ചോദ്യങ്ങള്‍ , മറുപടി നല്‍കിയാല്‍ കൂടിയാലോചനയ്ക്ക് റെഡിയെന്ന് കേന്ദ്രം. മൂന്നാഴ്ചയ്ക്കുള്ളില്‍ ഇവയ്ക്ക് ഉത്തരം നല്‍കിയാല്‍ കൂടിയാലോചനയുടെ കാര്യം പരിഗണിക്കാം എന്നതാണ് കേന്ദ്ര നിലപാട്.
വിവിധ വിഷയങ്ങളില്‍ ടിക്ടോക്ക്, ഹലോ, ഷവോമിയുടെ ആപ്പുകള്‍ അടക്കമുള്ള നിരോധിത ആപ്പുകളില്‍ നിന്നും വിശദമായ ഉത്തരം പ്രതീക്ഷിക്കുന്നതാണ് സര്‍ക്കാറിന്റെ നീക്കം എന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആപ്പുകള്‍ വഴി ശേഖരിക്കുന്ന വിവരങ്ങളുടെ സൂക്ഷിപ്പും, സുരക്ഷിതത്വവും. ആപ്പുകള്‍ക്ക് ചാരപ്രവര്‍ത്തനമുണ്ടോ?, ഡാറ്റ എങ്ങനെയൊക്കെ ഉപയോഗിക്കുന്നു ഇങ്ങനെ അടിസ്ഥാനപരമായ ചോദ്യങ്ങള്‍ മുതല്‍ രാജ്യസുരക്ഷ സംബന്ധിച്ച ഗൗരവമായ ചോദ്യങ്ങള്‍ വരെ കേന്ദ്രം ആപ്പുകളോട് ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
അതേ സമയം നിരോധിക്കപ്പെട്ട ടിക്ടോക്ക്, ഹലോ ആപ്പുകളുടെ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സ് ഇത്തരം ഒരു ഇടപെടല്‍ നടന്നു എന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ഐടി മന്ത്രാലയത്തില്‍ നിന്നും ഇത്തരം ഒരു കത്ത് ലഭിച്ചിട്ടുണ്ടെന്നും ഇതിന് അടിയന്തരമായി മറുപടി തയ്യാറാക്കി നല്‍കുമെന്നും കമ്പനി വക്താവ് അറിയിച്ചു. ഡാറ്റയുടെ സുരക്ഷിതത്വവും, സ്വകാര്യതയുടെ സംരക്ഷണവും നടത്താന്‍ കമ്പനി എന്നും ഉണ്ടാകും എന്നും വക്താവ് അറിയിച്ചു.
Post Your Comments