ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിലെ നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സ്വയം നിരീക്ഷണത്തില്‍ പോയി. യെദ്യൂരപ്പ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അടുത്ത കുറച്ച് ദിവസത്തേക്ക് ഞാന്‍ ഇന്ന് മുതല്‍ വീട്ടില്‍ നിന്ന് ചുമതലകള്‍ നിര്‍വഹിക്കാന്‍ പോകുന്നു, എന്നും അദ്ദേഹം പറഞ്ഞു.
താന്‍ ആരോഗ്യവാനാണെന്ന് സൂചിപ്പിച്ച യെദ്യൂരപ്പ പരിഭ്രാന്തരാകരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഓണ്‍ലൈന്‍ വഴി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും പ്രൊട്ടോക്കോളും എല്ലാവരും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നിശ്ചയിച്ച മറ്റ് പരിപാടികളും അദ്ദേഹം റദ്ദാക്കി. കോവിഡ് സ്ഥിരീകരിച്ച സ്റ്റാഫുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഒരു പോലീസ് കോണ്‍സ്റ്റബിളിന് വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വസതി ശുചിത്വത്തിനായി അടച്ചിരുന്നു. സംസ്ഥാനത്തെ മൊത്തം കോവിഡ് -19 കേസുകളുടെ എണ്ണം 30,000 കടന്നിട്ടുണ്ട്. 2,200 പുതിയ കേസുകളും 17 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് മരണസംഖ്യ 486 ആയി ഉയര്‍ന്നിട്ടുണ്ട്.
Post Your Comments