വാഷിങ്ടൺ : കോവിഡ് 19 വ്യാപനത്തിന് ശേഷം യു.എസ്.-ചൈന ബന്ധം ഏറെ വഷളായിരിക്കുകയാണ്. ഇപ്പോഴിതാ ചൈനയ്ക്കെതിരേ കൂടുതൽ നടപടി സ്വീകരിക്കാൻ അമേരിക്ക ഒരുങ്ങുന്നതായാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. . അതേസമയം, എന്തെല്ലാം നടപടികളാണ് അമേരിക്ക സ്വീകരിക്കുന്നതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ചൈനയ്ക്കെതിരേ വരാനിരിക്കുന്ന ചില നടപടികളെക്കുറിച്ച് നിങ്ങൾ കേൾക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മെക്കനാനി കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ‘ചൈനയ്ക്കെതിരേയുള്ള ഞങ്ങളുടെ നടപടികളെന്താണെന്ന് പ്രസിഡന്റിന് മുൻപേ ഞാൻ പറയുന്നില്ല. വരാനിരിക്കുന്ന ചില നടപടികളെക്കുറിച്ച് നിങ്ങൾ കേൾക്കും. അക്കാര്യം എനിക്ക് ഉറപ്പിച്ച് പറയാൻ സാധിക്കും.’ കെയ്ലി പറഞ്ഞു.
കൊറോണ വൈറസ് വ്യാപന വിഷയത്തിന് പുറമേ ചൈന ഹോങ്കോങ്ങിൽ ഏർപ്പെടുത്തിയ ദേശീയ സുരക്ഷാ നിയമം, അമേരിക്കൻ മാധ്യമപ്രവർത്തകർക്കുള്ള നിയന്ത്രണം, ടിബറ്റിലെ സുരക്ഷാ നടപടികൾ തുടങ്ങിയ വിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിൽ ഭിന്നത നിലനിന്നിരുന്നു.ഇക്കാര്യങ്ങളിൽ യു.എസ്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയാൻ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം ചൈനയെ വിമർശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയ്ക്കെതിരേ കൂടുതൽ നടപടിയെടുക്കുമെന്ന്
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മെക്കനാനിയുടെ പ്രതികരണം.
Post Your Comments