കോഴിക്കോട്: കുടുബാംങ്ങള്‍ക്കൊപ്പം കുളത്തില്‍ നീന്താനിറങ്ങിയ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു. ഈങ്ങാപ്പുഴ കാക്കവയലില്‍ ആണ് സംഭവം. പായോണ കരികുളം കണ്ടത്തും തൊടുകയില്‍ ഫിലിപ്പിന്റെ മകള്‍ മരിയയാണ് മരിച്ചത്. വൈകീട്ട് ആറുമണിയോടെ ഇവരുടെ കുളത്തില്‍ നീന്തുന്നതിനിടെ മരിയയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
Post Your Comments