തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വാഹനപണിമുടക്കിന് ആഹ്വാനം ചെയ്ത് മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി. ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. രാവിലെ ആറു മുതല്‍ ഉച്ചക്ക് 12 വരെയാണ് പണിമുടക്ക്. പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരിക, ഓട്ടോ-ടാക്സി ചാര്‍ജ് വര്‍ധിപ്പിക്കുക, പെട്രോളും ഡീസലും ടാക്സി വാഹനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
Post Your Comments