Latest NewsNewsIndia

സത്യത്തിനുവേണ്ടി പോരാട്ടം നടത്തുന്നവരെ വിലകൊടുത്ത് വാങ്ങാനും ഭീഷണിപ്പെടുത്താനും കഴിയില്ലെന്ന് മനസിലാകില്ല: കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ട്രസ്റ്റ്, ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നിവയ്‌ക്കെതിരെയുള്ള നിയമ ലംഘന ആരോപണങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. സത്യത്തിനുവേണ്ടി പോരാട്ടം നടത്തുന്നവരെ ആര്‍ക്കും ഭീഷണിപ്പെടുത്താനാകില്ലെന്നും ലോകം മുഴുവന്‍ അദ്ദേഹത്തെപ്പോലെ ഉള്ളവരാണെന്നാണ് പ്രധാനമന്ത്രി മോദി ധരിച്ചിരിക്കുന്നതെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

Read also: തങ്ങളുടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ല്‍ ഇടപെട്ടത് എന്തിന്? കാനഡയ്‌ക്കെതിരെ ചൈന

എല്ലാവരെയും വിലകൊടുത്ത് വാങ്ങാമെന്നും ഭീഷണിപ്പെടുത്താമെന്നുമാണ് ചിന്ത. എന്നാല്‍ സത്യത്തിനുവേണ്ടി പോരാട്ടം നടത്തുന്നവരെ വിലകൊടുത്ത് വാങ്ങാനും ഭീഷണിപ്പെടുത്താനും കഴിയില്ല എന്നകാര്യം അദ്ദേഹത്തിന് ഒരിക്കലും മനസിലാക്കാന്‍ കഴിയില്ലെന്നും രാഹുല്‍ ആരോപിച്ചു. പരിഭ്രാന്തിയില്‍പ്പെട്ട മോദി സര്‍ക്കാരിന് ഭീരുത്വം നിറഞ്ഞ നടപടികളിലൂടെയും വേട്ടയാടലിലൂടെയും കോണ്‍ഗ്രസ് പാര്‍ട്ടിയേയും അതിന്റെ നേതൃത്വത്തേയും ഒരിക്കലും ഭീഷണിപ്പെടുത്താനാകില്ലെന്ന് കോൺഗ്രസും പ്രതികരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button