തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിനിടെ സ്‌കൂളുകള്‍ ഓഗസ്റ്റ് വരെ തുറക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിലവിലെ ഓണ്‍ലൈന്‍ പഠനം ഓണക്കാലം വരെ തുടരും. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ തുടര്‍ന്നും ഓണ്‍ലൈന്‍ പഠനം വേണ്ടി വരുമെന്നും പിണറായി വിജയന്‍ അറിയിച്ചു. എന്നാല്‍ സാഹചര്യം മാറിയാല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read Also : ചെന്നിത്തലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളില്‍ ഒരാള്‍ക്ക് കോവിഡ് 19
‘ഓണ്‍ലൈന്‍ ക്ലാസുകള്‍ താല്‍കാലിക സംവിധാനമാണ്. ഇപ്പോഴത്തെ നില വെച്ചു ഓണക്കാലം വരെയുള്ള, ഓഗസ്റ്റ് വരെയുള്ള, പഠനം ഓണ്‍ലൈന്‍ ആക്കേണ്ടി വരും. സ്ഥിഗതികള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ പിന്നീടും ഇത് തുടരേണ്ടി വരും. എന്നാല്‍ ഏതെങ്കിലും അവസരം ലഭിച്ചാല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും’, പിണറായി വിജയന്‍ പറഞ്ഞു.
Post Your Comments