കൊച്ചി : ശ്വാസതടസം മൂലമുള്ള മരണങ്ങളാണ് കൊവിഡ് 19 ല് സംഭവിച്ചതെന്ന് സംസ്ഥാനത്തെ ആരോഗ്യവകുപ്പ് തയാറാക്കിയ ഡെത്ത് ഓഡിറ്റ് റിപ്പോര്ട്ട്. കോവിഡ് ഗുരുതരമായവരിൽ പല ലക്ഷണങ്ങളുണ്ടെങ്കിലും ശ്വാസതടസ്സവും വിട്ടൊഴിയാതെയുള്ള ക്ഷീണവുമാണ് മരണത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സംസ്ഥാനത്ത് ജൂൺവരെ റിപ്പോർട്ട് ചെയ്ത 22 മരണങ്ങൾ വിശകലനം ചെയ്താണ് ആരോഗ്യവകുപ്പ് ഡെത്ത് ഓഡിറ്റ് റിപ്പോർട്ട് തയ്യറക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ശ്വാസകോശ രോഗമുള്ളവരെ കണ്ടെത്താൻ മൊബൈൽ യൂനിറ്റുകൾ ഉൾപ്പെടെ സജ്ജമാക്കണമെന്നും ആൻറിബോഡി, ആൻറിജൻ പരിശോധനകൾക്കും സ്രവം ശേഖരിക്കാനും സൗകര്യം വേണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
മരിച്ച 95 ശതമാനം പേർക്കും ശ്വാസതടസ്സവും വിട്ടൊഴിയാതെയുള്ള ക്ഷീണവുമായിരുന്നു ലക്ഷണങ്ങൾ. അപ്രകാരം18 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.ഈ ലക്ഷണങ്ങൾ കാണിക്കുന്നവരിൽ പ്രത്യേക ശ്രദ്ധവേണമെന്നും ആരോഗ്യ സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെയുടെ നേതൃത്വത്തിൽ തയാറാക്കിയ റിപ്പോർട്ടിൽ നിർദേശിക്കുന്നു. ഇക്കാലയളവിൽ മരിച്ചവരിൽ 74 ശതമാനം പേർക്കാണ് പനിയുണ്ടായിരുന്നത്. അതായത് 14 പേർക്ക്. 47 ശതമാനം പേരിൽ (ഒമ്പത് പേരിൽ) ചുമയും 16 ശതമാനം പേരിൽ (മൂന്ന്) വയറിളക്കവും കാണപ്പെട്ടു.
കോവിഡ് പോസിറ്റിവാകുന്ന രോഗികളിൽ നെഗറ്റിവാകുന്നതിന് മുൻപോ അതിന് ശേഷമോ ഹൃദയാഘാതമുണ്ടാകുന്നതായും തുടർന്ന് മരണം സംഭവിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാൻ ആൻറിപ്ലേറ്റ്ലെറ്റ് മരുന്നുകൾ നൽകുന്നതും പരിഗണനയിലാണ്.ജലദോഷപ്പനിയുള്ളവർ തുടക്കത്തിൽ ചികിത്സ തേടണം. ആരോഗ്യവകുപ്പിന്റെ റ നിരീക്ഷണ വലയത്തിൽ ഇവർ ഉണ്ടാകണമെന്നും നിർദേശിക്കുന്നു.
Post Your Comments