കൊല്ലം • ജില്ലയില്‍ ഇന്നലെ(ജൂലൈ 08) ഏട്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എഴു പേര്‍ വിദേശത്തു നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. നാലുപേര്‍ സൗദിയില്‍ നിന്നും രണ്ടുപേര്‍ കുവൈറ്റില്‍ നിന്നും ഒരാള്‍ ഖത്തറില്‍ നിന്നും ഒരാള്‍ മുംബൈയില്‍ നിന്നുമാണ് എത്തിയത്.
സൗദിയില്‍ നിന്നും ജൂണ്‍ 25 ന് എത്തിയ ചിതറ ബൗണ്ടര്‍ മുക്ക് സ്വദേശി(39), മുംബൈയില്‍ നിന്നും ജൂണ്‍ 22 ന് എത്തിയ അലയമണ്‍ സ്വദേശിനി(27), ഖത്തറില്‍ നിന്നും ജൂണ്‍ 22 ന് എത്തിയ അലയമണ്‍ കാരുകോണ്‍ സ്വദേശി(39), കുവൈറ്റില്‍ നിന്നും ജൂണ്‍ 25 ന് എത്തിയ കരുനാഗപ്പള്ളി പട നോര്‍ത്ത് സ്വദേശി(46), ദമാമില്‍ നിന്നും ജൂലൈ നാലിന് എത്തിയ ശക്തികുളങ്ങര സ്വദേശി(33), കുവൈറ്റില്‍ നിന്നും എത്തിയ ചടയമംഗലം സ്വദേശി(32), സൗദിയില്‍ നിന്നും എത്തിയ കരുനാഗപ്പള്ളി സ്വദേശി(38), ജൂലൈ നാലിന് സൗദിയില്‍ നിന്നും എത്തിയ പോരുവഴി സ്വദേശി(29) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Post Your Comments