COVID 19Latest NewsNewsIndia

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവ് , 24 മണിക്കൂറിനിടെ 24,897 രോഗ ബാധിതർ

ന്യൂഡൽഹി : രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ്-19 കേസുകളില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,897 പേരിലാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 7,67,296 ആയി. നിലവില്‍ 2,69,789 പേര്‍ ചികിത്സയിലുണ്ട്‌. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 4,76,978 പേര്‍ രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 487 പേരുടെ മരണവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 21,129 ആയി. രാജ്യത്താകെ ഇതുവരെ 1,07,40,832 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്.  മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവുമധികം ആളുകളില്‍ കോവിഡ് ബാധിച്ചത്.

മഹാരാഷ്ട്രയിൽ 2,23,724 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 9448 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലെ കോവിഡ് രോഗികളിൽ പകുതിയിൽ കൂടുതലും മുംബൈയിലാണ്. 87,513 പേർക്കാണ് മുംബൈയിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 59,238 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 23,214പേരാണ് ചികിത്സയിലുള്ളതെന്നാണ് ബിഎംസി അധികൃതർ പുറത്തുവിടുന്ന വിവരം. കഴിഞ്ഞ ദിവസം 62 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഇവിടെ കോവിഡ് മരണങ്ങൾ അയ്യായിരം പിന്നിട്ടുണ്ട്. 5,061 മരണങ്ങളാണ് രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ ഇതുവരെ 1,22,350 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 74,167 പേര്‍ രോഗമുക്തരായി. 1,700 ആളുകള്‍ രോഗബാധയേത്തുടര്‍ന്ന് മരിച്ചു.

മൂന്നാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ 1,04,864 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 78,199 പേര്‍ രോഗമുക്തരായപ്പോള്‍ 3,213 പേര്‍ ഇതുവരെ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button