തിരുവനന്തപുരം : സ്വപ്നയ്ക്ക് ശിവശങ്കര്‍ ഐഎഎസുമായി ഏറ്റവും അടുത്ത ബന്ധം . ഈ ബന്ധം മുതലെടുത്ത് സ്വര്‍ണം കടത്താന്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിച്ചിരുന്നതായി സംശയം . ഇതോടെ കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിന്റെ മൊഴിയെടുക്കും എന്നും ഉറപ്പായതായി സൂചനം. ഒപ്പം എം ശിവശങ്കര്‍ അടുത്ത കാലത്ത് നടത്തിയ യാത്രകളെല്ലാം കസ്റ്റംസ് പരിശോധിക്കും. എന്നാല്‍ സ്വര്‍ണക്കടത്തുമായി ശിവശങ്കറിന് ബന്ധമുണ്ട് എന്ന് കസ്റ്റംസ് നിലവില്‍ കരുതുന്നില്ല.
അന്വേഷണത്തിന്റെ രണ്ടാംഘട്ടത്തിലാകും ശിവശങ്കറിന്റെ മൊഴിയെടുക്കുക. സ്വപ്ന സുരേഷുമായി നല്ല ബന്ധം ഉണ്ടായിരുന്നു എന്നതുകൊണ്ട് തന്നെ അത്തരത്തില്‍ എന്തെങ്കിലും സ്വാധീനം ശിവശങ്കറുമായി ബന്ധപ്പെട്ട് സ്വപ്ന ഉപയോഗിച്ചോ എന്നും അന്വേഷണവിധേയമാണ്.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സ്വര്‍ണം ഇടനിലക്കാരിലൂടെയാണ് മറ്റ് ഇടങ്ങളിലേക്ക് കൊണ്ടുപോയിരുന്നത്. ഇതിന് സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിച്ചിരുന്നോ എന്ന സംശയം കസ്റ്റംസിനുണ്ട്. അതിനാലാണ് സ്വപ്ന സുരേഷിനും ഈ കേസിലെ പ്രതികള്‍ക്കും ഉള്ള സര്‍ക്കാര്‍ ബന്ധങ്ങളെല്ലാം കസ്റ്റംസ് അന്വേഷിക്കുന്നത്. ഐടിയുമായി ബന്ധപ്പെട്ട ഒരു പ്രോജക്ടിന്റെ ഭാഗമായിട്ടാണ് സ്വപ്ന ജോലി ചെയ്തിരുന്നത്. സര്‍ക്കാര്‍ വാഹനങ്ങളില്‍ സ്വപ്ന യാത്ര ചെയ്തിട്ടുമുണ്ട്. സ്വപ്നയെയും സരിത്തിനെയും സന്ദീപിനെയും ഒരുമിച്ച് ചോദ്യം ചെയ്ത ശേഷമാകും ശിവശങ്കറിന്റെ മൊഴിയെടുക്കുക.
Post Your Comments