തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വട്ടപ്പാറ വെങ്കോട് സ്വദേശിയായ 40 വയസുകാരനായ ഇദ്ദേഹം ജൂലൈ നാലാം തീയതി വരെ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപട്ടികയില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ ഉണ്ട്. എവിടെ നിന്നാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.
ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ചീഫ് സെക്രട്ടറിയുടെയും കുടുംബാംഗങ്ങളുടെയും സ്രവസാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഇതില്‍ ചീഫ് സെക്രട്ടറിക്ക് കോവിഡില്ലെന്ന് സ്ഥിരീകരിച്ചു. ബാക്കിയുള്ളവരുടെ പരിശോധനാഫലം എത്തിയിട്ടില്ല. രണ്ടാം സമ്പര്‍ക്ക പട്ടികയിലാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുംഉള്ളത്.
Post Your Comments