തിരുവനന്തപുരം: സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനതോതിനെ ആശ്രയിച്ച് മാത്രമേ തലസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന ട്രിപ്പിള്‍ ലോക്ക് ഡൗണ്‍പിൻവലിക്കുകയുള്ളുവെന്ന് സൂചന. തലസ്ഥാനത്ത് സമ്പക്കത്തിലൂടെയുള്ള വ്യാപനത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്‍തത്. 42 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്‌തത്. ഇതില്‍ 37 എണ്ണം നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണാക്കിയിരിക്കുന്ന പൂന്തുറ, വള്ളക്കടവ് എന്നീ പ്രദേശങ്ങളിലാണ്. പൂന്തുറ മാര്‍ക്കറ്റും പരിസരവും കേന്ദ്രീകരിച്ചുണ്ടായ രോഗവ്യാപനം നഗരത്തിന് പുറത്തേക്ക് എത്താതെ തടയാനാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Read also: ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്‌നം: കേന്ദ്രത്തോട് 3 ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെങ്കിൽ ലോക്ക് ഡൗണ്‍ പിന്‍വലിച്ചുകൊണ്ട് സോണുകളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. അതേസമയം ഇന്നലെ കണ്ടെയ്ന്‍മെന്റ് സോണാക്കിയിരിക്കുന്ന പ്രദേശങ്ങള്‍ക്ക് പുറത്ത് രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ആര്യനാട് ബേക്കറി നടത്തുന്നയാള്‍ക്കും കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ക്കുമാണ് ഇത്തരത്തിൽ രോഗം ബാധിച്ചത്. ആരോഗ്യപ്രവര്‍ത്തകരും ഇവിടെ രോഗബാധിതരായിട്ടുണ്ട്. നഗരത്തിലെ സ്ഥിതിഗതികള്‍ അഞ്ചുദിവസം നിരീക്ഷിച്ച ശേഷമാകും തുടര്‍നടപടികളിലേക്ക് കടക്കുക.
Post Your Comments