COVID 19Latest NewsKeralaNews

വിദ്യാര്‍ഥികള്‍ക്ക് സ്വീകരണ ചടങ്ങ് നിരോധിച്ചു

പത്തനംതിട്ട • കോവിഡ്-19 അതീവ ജാഗ്രതയുടെ ഭാഗമായി ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഉന്നതവിജയത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന ആശംസാ ചടങ്ങുകള്‍, അനുമോദന ചടങ്ങുകള്‍, സമ്മാനദാനം, പൊന്നാട അണിയിക്കല്‍, പൂമാലയും ബൊക്കയും കൊടുത്തുകൊണ്ടുള്ള സ്വീകരണങ്ങള്‍ മുതലായവ ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 34 പ്രകാരം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ജില്ലയില്‍ കോവിഡ്-19 സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് വിവിധ ദുരന്തപ്രതിരോധ പ്രതികരണ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഇതിന്റെ ഭാഗമായി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കോവിഡ് വ്യാപന സാധ്യത തടയുന്നതിനായി കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button