സ്പീക്കര്‍ സ്ഥാപനം ഉദ്ഘാടനം ചെയ്ത സമയത്തും 2014 ലെ സ്വര്‍ണക്കടത്തില്‍ സന്ദീപ് പ്രതി

എയര്‍ കസ്റ്റംസ് അന്ന് സന്ദീപിന്റെ വീട് റെയ്ഡ് ചെയ്ത് രേഖകള്‍ പിടികൂടിയിരുന്നു.

തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് തിരയുന്ന സന്ദീപിന്റെ വര്‍ക്​ഷോപ്പ് ഉദ്ഘാടനം ചെയ്ത സ്പീക്കര്‍ ശ്രീരാമകൃഷ്ണനും കുരുക്കില്‍. സ്പീക്കര്‍ വർക്ക് ഷോപ് ഉദ്ഘാടനം ചെയ്ത സമയത്തും സന്ദീപ് സ്വര്‍ണക്കടത്തില്‍ പ്രതിയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സ്പീക്കര്‍ സന്ദീപിന്റെ വർക്ക് ഷോപ് ഉദ്ഘാടനം ചെയ്തത്. സന്ദീപ് 2014 ല്‍ തിരുവനന്തപുരത്ത് സ്വര്‍ണക്കടത്തിന് അറസ്റ്റിലായിരുന്നു. എയര്‍ കസ്റ്റംസ് അന്ന് സന്ദീപിന്റെ വീട് റെയ്ഡ് ചെയ്ത് രേഖകള്‍ പിടികൂടിയിരുന്നു.

അതേസമയം, സന്ദീപ് നായര്‍ സരിത്തിനൊപ്പം മുന്‍പും സ്വര്‍ണം കടത്തിയെന്ന് ഭാര്യ സൗമ്യ. സന്ദീപ് ഇടയ്ക്കിടെ ദുബായില്‍ പോയിരുന്നുവെന്ന് സൗമ്യ കസ്റ്റംസിന്‍റെ ചോദ്യംചെയ്യലില്‍ അറിയിച്ചു. ദുബായ് യാത്ര സ്വര്‍ണക്കടത്തിനാണെന്ന് അറിയില്ലായിരുന്നുവെന്നും സൗമ്യ അറിയിച്ചു. സ്വപ്നയ്ക്ക് പുറമെ സന്ദീപിനെയും കണ്ടെത്താന്‍ കസ്റ്റംസ് തീവ്രശ്രമം തുടരുകയാണ് സന്ദീപ്-സ്വപ്ന-സരിത്ത് സ്വര്‍ണക്കടത്ത് സംഘത്തിന് വര്‍ഷങ്ങളുടെ പഴക്കമെന്ന് കസ്റ്റംസ് പറയുന്നു.

സ്വപ്ന സുരേഷ് ദേശീയ തലത്തിലും ചർച്ചയാവുന്നു, സ്വര്‍ണ്ണം’ എന്ന തലക്കെട്ടില്‍ സ്വപ്നയുടെയും മുഖ്യമന്ത്രിയുടെയും ഫോട്ടോ പോസ്റ്റ് ചെയ്ത് ബിജെപി ദേശീയ വക്താവ്

സ്വര്‍ണക്കടത്ത് തുടങ്ങിയത് യാത്രക്കാരെ ഉപയോഗിച്ചാണ്. കള്ളക്കടത്തിന് പിന്നീട് സ്വപ്ന നയതന്ത്രമറ നല്‍കുകയായിരുന്നു. അതിനിടെ കേസില്‍ സരിത്തിനെ നേരിട്ട് ഹാജരാക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. എറണാകുളം അഡീഷണല്‍ സിജെഎം കോടതി കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും.ഇതിനിടെ സ്വർണ്ണക്കടത്ത് ദേശീയ തലത്തിലും ചർച്ചയാവുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.

Share
Leave a Comment