![](/wp-content/uploads/2020/07/svasankar.jpg)
തിരുവനന്തപുരം : കസ്റ്റംസില്‍ പാര്‍ട്ടിക്കാര്‍ ഉണ്ടെന്നാരോപിച്ച് ബിജെപി- കോണ്‍ഗ്രസ് നേതാക്കള്‍. കസ്റ്റംസില്‍ ജോലി ചെയ്യുന്ന കമ്മ്യൂണിസ്റ്റുകാരാണ് പ്രസ്താവനകള്‍ ഇറക്കുന്നതെന്നും, അതിനെ കൂട്ടുപിടിച്ചാണ് മുഖ്യമന്ത്രി പ്രതിരോധിക്കുന്നതിനും ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നേരത്തെ ആരോപിച്ചിരുന്നു . ഇതേ ഉദ്യോഗസ്ഥന്‍ സിപിഎം അനുഭാവിയാണെന്ന് കോണ്‍ഗ്രസ് നേതാക്കളും ആരോപിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് കസ്റ്റംസ് വെളിപ്പെടുത്തിയെന്ന മുഖ്യമന്ത്രിയുടെ വാദം, അനീഷ്.ബി.രാജ് എന്ന കസ്റ്റംസ് ജോയിന്‍ കമ്മീഷണറുടെ മൊഴിയിന്മേലാണ്. എന്നാല്‍, നഗരത്തിലെ അറിയപ്പെടുന്ന സിപിഐഎം പ്രവര്‍ത്തകനും എറണാകുളം ഏരിയ കമ്മിറ്റി മെമ്പറുമായ പി.ആര്‍ റനീഷിന്റെ സഹോദരനാണ് അനീഷ് എന്ന് കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖ് വെളിപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇടപെടലിനായി ആരും വിളിച്ചില്ലെന്ന് മാധ്യമ പ്രവർത്തകരോട് പറഞ്ഞതും ഈ കസ്റ്റംസ് ഉദ്യോഗസ്ഥനാണ്. തെളിവുകള്‍ തേച്ചു മായ്ച്ചു കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും സിബിഐ അന്വേഷിക്കാതെ ഈ കേസ് തെളിയില്ലെന്നും സിദ്ദിഖ് ആരോപിച്ചു.
Post Your Comments