Latest NewsKeralaNews

സ്വപ്ന എവിടെയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ ഫോണ്‍ രേഖകൾ പരിശോധിച്ചാൽ മനസിലാകും; പിണറായി മാഫിയാ ഡോൺ;- കെഎം ഷാജി എംഎൽഎ

എം ശിവശങ്കരർ, ജോൺബ്രിട്ടാസ് , മുഖ്യമന്ത്രിയുടെ ഓഫീസിലെ രവീന്ദ്രൻ, എ സമ്പത്ത് എന്നിവരുടെ ഫോൺ അന്വേഷണ സംഘം പരിശോധിച്ചാൽ കള്ളക്കടത്ത് സംഘം ആരാണെന്ന് വ്യക്തമാകും

കണ്ണൂർ: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ് നേതാവ് കെ.എം.ഷാജി എംഎൽഎ. പിണറായി വിജയൻ സംസ്ഥാനത്തെ മാഫിയാ ഡോണാണെന്ന് കെ.എം.ഷാജി പറഞ്ഞു. സ്വപ്ന എവിടെയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ ഫോണ്‍ രേഖകൾ പരിശോധിച്ചാൽ മനസിലാകുമെന്നും എല്ലാ തെളിവുകളും ഇല്ലാതാക്കിയ ശേഷമേ അന്വേഷണസംഘത്തിന് സ്വപ്നയെ പിടികൂടാൻ സാധിക്കൂവെന്നും ഷാജി പറഞ്ഞു.

എം ശിവശങ്കരർ, ജോൺബ്രിട്ടാസ് , മുഖ്യമന്ത്രിയുടെ ഓഫീസിലെ രവീന്ദ്രൻ, എ സമ്പത്ത് എന്നിവരുടെ ഫോൺ അന്വേഷണ സംഘം പരിശോധിച്ചാൽ കള്ളക്കടത്ത് സംഘം ആരാണെന്ന് വ്യക്തമാകും. ലോകകേരള സഭയുടെ അണിയറയിൽ പ്രവർത്തിച്ചത് കള്ളക്കടത്ത് സംഘമാണ്. സ്വർണക്കടത്ത് വിഷയത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ പ്രതികരിക്കാത്തത് ദുരൂഹമാണെന്നും കെ.എം.ഷാജി പറഞ്ഞു.

ALSO READ: മുഖ്യമന്ത്രി കോവിഡ് ക്വാറന്റീനിൽ; വീട്ടിലേക്കുള്ള പ്രവേശനം നിരോധിച്ചു

സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം വേണമെന്ന് നേരത്തെ പികെ കുഞ്ഞാലിക്കുട്ടി എംപി ആവശ്യപ്പെട്ടിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതര വിഷയമാണിതെന്നും മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്നയ്ക്കുള്ള ബന്ധം സുവ്യക്തമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button