കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. രണ്ടു ദിവസം മുൻപ് മരിച്ച കാസര്‍ഗോഡ് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാന് കോവിഡ് ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 29 ആയി. കര്‍ണാടകയിലെ ഹുബ്ലിയില്‍ വ്യാപാരിയായിരുന്നു അബ്ദുള്‍ റഹ്മാന്. കര്‍ണാടകയില്‍ നിന്നാണ് ഇയാള്‍ക്ക് കോവിഡ് ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചത്. ഹുബ്ലിയില്‍ നിന്നും വരുന്നതിനിടെ അബ്ദുള്‍ റഹ്മാന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
Post Your Comments