ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 22,752 ആളുകള്‍ക്ക്. ഇതോടെ രോഗബാധിതരുടെ എണ്ണം ഏഴര ലക്ഷത്തിലേക്ക് അടുത്തു. ഇതുവരെ 7,42,417 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2,64,944 പേര്‍ ചികില്‍സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 482 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20,642 ആയി.4,56,831 പേര്‍ രോഗമുക്തരായി.
Post Your Comments