ഡല്‍ഹി: കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസ് ദേശീയ തലത്തിലും ശ്രദ്ധയാകര്‍ഷിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കേസ് ആയതിനാൽ ദേശീയ മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് വാർത്ത നൽകുന്നത്. യു എ ഇ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ മലയാളത്തില്‍ പരിഹസിച്ച് ബിജെപി ദേശീയ വക്താവ് സംബിത് പത്ര രംഗത്തെത്തി.
‘സ്വര്‍ണം’ എന്ന് മലയാളത്തില്‍ എഴുതിയിരിക്കുന്ന ട്വീറ്റില്‍ മുഖ്യമന്ത്രിയുടെയും, കേസിലെ മുഖ്യപ്രതിയായി കരുതപ്പെടുന്ന സ്വപ്ന സുരേഷിന്റെയും ചിത്രം സംബിത് പത്ര പങ്കു വെച്ചിട്ടുണ്ട്. ഈ ട്വീറ്റ് വൈറൽ ആയിരിക്കുകയാണ്.
സ്വർണം pic.twitter.com/33lnwNnKMu
— Sambit Patra (@sambitswaraj) July 8, 2020
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കുമെന്നാണ് സൂചന . ഇതിനുള്ള നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് സിബിഐയ്ക്ക് നല്‍കിയതായാണ് സൂചന. യുഎഇയും ഇന്ത്യയും തമ്മിലെ നയതന്ത്ര വിഷയമാതു കൊണ്ടാണ് അന്വേഷണം സിബിഐയ്ക്ക് വിടുന്നത്. വിദേശ കാര്യമന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇത്.
ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രപരമായ കാര്യമായതിനാലാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചത്. ഇത് സംബന്ധിച്ചുള്ള വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. കേസ് സിബിഐ ഏറ്റെടുക്കുന്നതോടെ സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ മുഴുവന്‍ കണ്ണികളും നിമയമത്തിന് മുന്നില്‍ എത്തും.
Post Your Comments