കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയ കേസാണ് വാർത്തകളിൽ ചർച്ചാവിഷയം. യുഎഇ കോണ്‍സുലേറ്റിലേക്ക് ഭക്ഷണസാധനമെന്ന പേരില്‍ പാഴ്‌സലായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയ കേസില്‍ മുഖ്യമന്ത്രിയും എൽഡിഎഫ് സർക്കാരും പ്രതിരോധത്തിലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ആഷിഖ് അബു. മനസ്സാക്ഷിയുടെ കോടതിയിലേക്കു കേസ് പോകില്ല എന്നായിരുന്നു ആഷിക് ഫേസ്ബുക്കിൽ കുറിച്ചത്. സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകപരമായ നിയമ നടപടിക്ക് വിധേയമാക്കുമെന്നും തെറ്റ് ചെയ്തവർ ആരായാലും രക്ഷപെടാൻ പോകുന്നില്ലെന്നും വിശദമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എഴുതിയ കുറിപ്പിന്റെ സ്ക്രീൻഷോട്ടും ആഷിഖ് അബു പങ്കുവെച്ചിട്ടുണ്ട്.
Post Your Comments