തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ ഇളവ് നല്‍കി ജില്ലാ ഭരണകൂടം. പഴം പച്ചക്കറി, പലവ്യഞ്ജന കടകള്‍ രാവിലെ ഏഴ് മുതല്‍ പതിനൊന്ന് മണി വരെ തുറക്കാം. സാമൂഹ്യ അകലം പാലിച്ചാണ് കടകള്‍ തുറക്കേണ്ടത്.അവശ്യസാധനങ്ങള്‍ പോലീസ് വീട്ടിലെത്തിച്ച് നല്‍കുമെന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന നിര്‍ദേശം. ഇതിനായി പോലീസ് ഫോണ്‍ നമ്പറുകളും നല്‍കിയിരുന്നു. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് മനസിലായതോടെയാണ് ആളുകള്‍ക്ക് നേരിട്ട് സാധനം വാങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കട അടപ്പിക്കുമെന്നും വീടിനടുത്തുള്ള കടകളില്‍ നിന്ന് തന്നെ സാധനം വാങ്ങണമെന്നും മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ അറിയിച്ചു.
Read also: പത്തനംതിട്ടയിൽ കോവിഡ് രോഗി റോഡിലിറങ്ങി: ഓടിച്ചിട്ടു പിടികൂടി ആരോഗ്യപ്രവർത്തകരും പോലീസും
ഹോട്ടലുകളും സമൂഹ അടുക്കളകളും ഇല്ലാത്തതിനാല്‍ കുടുംബശ്രീ കാന്റീന് വഴി ഭക്ഷണം പാഴ്സലായി നല്‍കാനും ആലോചനയുണ്ട്. ഹോം ഡെലിവറിയെ ആശ്രയിച്ച് നിരവധി പേരാണ് നഗരത്തില്‍ കഴിയുന്നത്. ഇവര്‍ക്ക് ഭക്ഷണമെത്തിക്കാനാണ് കുടുംബശ്രീ ഹോട്ടലുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒരാഴ്ചത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യസര്‍വീസ് ഇനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സേവനങ്ങളെ ഒഴിച്ച് മറ്റു കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് അറിയിപ്പ്. സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനും തീരുമാനമായിട്ടുണ്ട്. പനി, ജലദോഷം തുടങ്ങിയവ ഉള്ളവര്‍ക്കും, സാമൂഹ്യ സമ്പര്‍ക്കം കൂടുതലുള്ള വിഭാഗങ്ങള്‍ക്കും പരിശോധന നടത്താനാണ് തീരുമാനം.
Post Your Comments