Latest NewsNewsIndia

ഇന്ത്യന്‍ സൈനിക വ്യൂഹത്തെ കണ്ട് ആഹ്ളാദം പ്രകടിപ്പിച്ച് ടിബറ്റന്‍ സമൂഹം : ചൈനയ്ക്ക് ശക്തമായ സന്ദേശം

മണാലി • ചൈനയുമായുള്ള നിരന്തരമായ സംഘർഷങ്ങൾക്കിടയിൽ, ഇന്ത്യൻ സായുധ സേന ജാഗ്രത പുലർത്തുകയും യുദ്ധമടക്കമുള്ള ഏത് അടിയന്തിരഘട്ടത്തെയും നേരിടാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഇതിന്ടെ മണാലിയില്‍ നിന്നുള്ള ഒരു മനോഹര ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലകുകയാണ്. അതില്‍ മണാലിയില്‍ താമസിക്കുന്ന താമസിക്കുന്ന നാടുകടത്തപ്പെട്ട ടിബറ്റൻ സമൂഹത്തിൽ നിന്നുള്ളവർ ഒരു ഇന്ത്യൻ സൈനികരെ സ്വാഗതം ചെയ്യുന്നത് കാണാം.

പ്രാദേശിക സമഗ്രതയും രാജ്യത്തിന്‍റെ പരമാധികാരവും സംരക്ഷിക്കുകയും ശത്രുക്കള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ സേവനത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ചാണ് തിബറ്റന്‍ ജനത റോഡിന് ഇരുവശവും തടിച്ചുകൂടിയത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ക്ലിപ്പുകളിൽ മണാലിയിൽ താമസിക്കുന്ന ടിബറ്റൻ സമൂഹം ഇന്ത്യൻ സൈന്യത്തെ അഭിവാദ്യം ചെയ്യുന്നതായികാണാം. സൈനികരെ ടിബറ്റൻ പതാകകളും വെളുത്ത സ്കാർഫുകളും വീശിയും സുഗന്ധമുള്ള ഔഷധസസ്യങ്ങള്‍ പുകച്ചു പ്രാര്‍ത്ഥനയോടെയുമാണ്‌ അവര്‍ സ്വീകരിച്ചത്.

ചൈന ടിബറ്റിനെ പിടിച്ചടക്കിയപ്പോൾ, നാടുകടത്തപ്പെട്ട ടിബറ്റൻ സമൂഹം ഇന്ത്യയെ പുതിയ ഭവനമാക്കി മാറ്റുകയും 1960 ല്‍ ദലൈലാമ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും ചെയ്തു. 1935 ജൂലൈ 6 ന് ജനിച്ച പതിനാലാമത്തെ ദലൈലാമയുടെ ടെൻസിൻ ഗ്യാറ്റ്സോ എന്നാണ്.

ടിബറ്റൻ ബുദ്ധവംശജരുടെ ആത്മീയനേതാവിനെയാണ് ദലൈലാമ എന്നു വിളിക്കുന്നത്. ഇരുപത്തിനാലാം വയസ്സിൽ സ്വന്തം രാജ്യത്ത് നിന്നും പലായനം ചെയ്യുകയും ഇന്നും അഭയാർത്ഥിയായി ഇന്ത്യയിൽ കഴിയുകയും ചെയ്യുകയാണ് ഇദ്ദേഹം. ദലൈലാമയ്ക്ക് അഭയം കൊടുത്തതിന്റെ പേരില്‍ ചൈന . പഞ്ചശീലതത്വങ്ങൾ കാറ്റിൽ പറത്തി ചൈന ഇന്ത്യയെ ആക്രമിച്ചു. വടക്ക്-കിഴക്കൻ പ്രദേശങ്ങളിലേക്ക് കടന്നുകയറിയ ചൈനീസ് പട്ടാളം ഇന്ത്യൻ പ്രദേശങ്ങൾ കൈയ്യടക്കി. തവാങ് ചൈനീസ് നിയന്ത്രണത്തിലായി. കാര്യങ്ങൾ നിയന്ത്രണത്തിൽ നിന്ന് കൈവിട്ടപ്പോൾ നെഹ്രു താനുറച്ചുനിന്ന ചേരിചേരാ നയങ്ങൾ കൈവിട്ട് അമേരിക്കയോടും ബ്രിട്ടണോടും സഹായമഭ്യർത്ഥിച്ചു. ഒക്ടോബർ 24-ന് ചൈനീസ് പട്ടാളം സ്വയം പിന്മാറുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button