COVID 19Latest NewsIndia

കുല്‍ഗാമില്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ടു ഭീകരര്‍ക്ക് കോവിഡ്‌

കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ചാണു ബാരാമുള്ളയില്‍ ഭീകരരുടെ സംസ്‌കാരം നടത്തിയത്‌.

ശ്രീനഗര്‍: കുല്‍ഗാമില്‍ ശനിയാഴ്‌ച ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ടു ഭീകരര്‍ക്കും കോവിഡ്‌ സ്‌ഥിരീകരിച്ചു. കുല്‍ഗാം ജില്ലയിലെ അരാ മേഖലയില്‍ ശനിയാഴ്‌ചയുണ്ടായ ഏറ്റുമുട്ടലിലാണു രണ്ടു ഹിസ്‌ബുള്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചത്‌. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ചാണു ബാരാമുള്ളയില്‍ ഭീകരരുടെ സംസ്‌കാരം നടത്തിയത്‌.

ഭീകരരില്‍ ഒരാള്‍ വിദേശിയായ അലി ഭായി എന്ന ഹൈദര്‍ ആണെന്നു സ്‌ഥിരീകരിച്ചിരുന്നു. രണ്ടാമനെ തിരിച്ചറിഞ്ഞിട്ടില്ല. കോവിഡ്‌ പരിശോധനയ്‌ക്കായി ഇവരുടെ സാംപിളുകള്‍ ശേഖരിച്ചിരുന്നു. ഇന്നലെ ഫലം ലഭിച്ചതായും രണ്ടുപേരും കോവിഡ്‌ പോസിറ്റീവ്‌ ആണെന്നു സ്‌ഥിരീകരിച്ചായും ജമ്മു കശ്‌മീര്‍ പോലീസ്‌ അറിയിച്ചു.

കോവിഡ് വ്യാപന ഭീതി; ഡൽഹിയിൽ ഉ​യ​ര്‍​ന്ന രോ​ഗ​ സാ​ധ്യ​ത​യു​ള്ള​വ​രി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും റാ​പ്പി​ഡ് ആ​ന്‍റി ബോ​ഡി ടെ​സ്റ്റ് ന​ട​ത്താൻ നിർദ്ദേശം

ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച കുല്‍ഗാമിലെ അറാ പ്രദേശത്ത് സൈന്യവും സി.ആര്‍.പി.എഫും ജമ്മുകാശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ ഒരു സൈനികന് പരിക്കേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button