ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ റാപ്പിഡ് ആന്റി ബോഡി ടെസ്റ്റ് നടത്താന്‍ നിര്‍ദേശം. ഉയര്‍ന്ന രോഗസാധ്യതയുള്ളവരില്‍ നിര്‍ബന്ധമായും റാപ്പിഡ് ആന്റി ബോഡി ടെസ്റ്റ് നടത്താനാണ് നിര്‍ദേശം. ഡല്‍ഹി ആരോഗ്യവകുപ്പിന്റേതാണ് ഉത്തരവ്.
ALSO READ: നാടിനെ ഞെട്ടിച്ച് ഗുണ്ടാ ആക്രമണം; വീടുകളും വാഹനങ്ങളും അടിച്ച് തകര്‍ത്തു
കീമോതെറാപ്പിക്ക് വിധേയരായ രോഗികള്‍, എച്ച്ഐവി രോഗികള്‍, രോഗ പ്രതിരോധശേഷി കുറവുള്ളവര്‍, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍, 65 വയസിനു മുകളില്‍ പ്രായമുള്ള രോഗികള്‍ തുടങ്ങിയവര്‍ക്ക് റാപ്പിഡ് ആന്റി ബോഡി ടെസ്റ്റ് നടത്താനാണ് ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഇതുസംബന്ധിച്ച് നിര്‍ദേശം ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ എല്ലാ മെഡിക്കല്‍ ഡയറക്ടര്‍മാര്‍ക്കും മെഡിക്കല്‍ സൂപ്രണ്ടുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും നല്കി.
Post Your Comments