കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോയില്‍ നിന്ന് പിടികൂടി 30 കിലോ സ്വര്‍ണകള്ളക്കടത്ത് കേസും മുഖ്യ ആസൂത്രകയും കേന്ദ്രബിന്ദുവുമായ സ്വപ്‌ന സുരേഷിന് പിണറായി സര്‍ക്കാരിനെ ഏതോ ഉന്നതനുമായി അടുത്ത ബന്ധം ഉണ്ട്. യു.എ.ഇ കോണ്‍സുലേറ്റ് പിരിച്ചു വിട്ട വ്യക്തിയെ സ്വന്തം വകുപ്പില്‍ നിയമിച്ചപ്പോള്‍ മുഖ്യന്ത്രി അറിഞ്ഞില്ലെങ്കില്‍ വേറേ പണിക്ക് പോകുന്നതായിരിക്കും പിണറായിക്ക് നല്ലത് … സ്വര്‍ണകള്ളക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയ്ക്ക് അറിയില്ലെന്നോ ? സന്ദീപ് വചസ്പതിയുടെ കുറിപ്പ്
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പിണറായി വിജയന്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന ഐ. ടി വകുപ്പിന്റെ വിശ്വസ്തനായ സെക്രട്ടറി കുറേക്കാലമായി മുഖ്യമന്ത്രിക്ക് വേണ്ടി ചാവേറാകുകയാണ്. ഇത്തവണ അങ്ങനെ സെക്രട്ടറിയെ ബലിയാടാക്കി കൈകഴുകാന്‍ മുഖ്യമന്ത്രിക്ക് സാധിക്കില്ല. യു.എ.ഇ കോണ്‍സുലേറ്റ് പിരിച്ചു വിട്ട വ്യക്തിയെ സ്വന്തം വകുപ്പില്‍ നിയമിച്ചപ്പോള്‍ മുഖ്യന്ത്രി അറിഞ്ഞില്ലെങ്കില്‍ വേറേ പണിക്ക് പോകുന്നതായിരിക്കും പിണറായിക്ക് നല്ലത്. കള്ളക്കടത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുകയാണ്. ലോക ചരിത്രത്തില്‍ തന്നെ ഇങ്ങനൊരു മുഖ്യമന്ത്രി ഉണ്ടായിട്ടുണ്ടാവില്ല. സിബിഐ അന്വേഷണം പ്രഖ്യാപിച്ച ശേഷം പിണറായി രാജി വെക്കുകയാണ് അല്‍പ്പമെങ്കിലും മാന്യത ഉണ്ടെങ്കില്‍ ചെയ്യേണ്ടത്.
Post Your Comments