COVID 19KeralaNews

ക്വാറന്റീന്‍ ലംഘിച്ച പ്രവാസിയെ പൊലീസും ആരോഗ്യപ്രവര്‍ത്തകരും ഓടിച്ചിട്ട് പിടിച്ചു

പത്തനംതിട്ട : സംസ്ഥാനത്ത് ക്വാറന്റീന്‍ ലംഘിച്ച പ്രവാസിയെ പൊലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് ഓടിച്ചിട്ടു പിടികൂടി. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംക്ഷനില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഇയാള്‍ മൂന്നു ദിവസം മുന്‍പ് ദുബായില്‍ നിന്നെത്തിയതാണ്.

Read also : കോവിഡ് വ്യാപനം: പത്തനംതിട്ട പോലീസ് കടുത്ത നടപടികളിലേക്ക്

മാസ്‌ക് ശരിയായി ധരിക്കാത്തത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. ദുബായില്‍ നിന്നെത്തിയതാണെന്നും വീട്ടില്‍ നിരീക്ഷണത്തിലാണെന്നും അപ്പോഴാണ് ഇയാള്‍ പറയുന്നത്. ഇതോടെ പിപിഇ കിറ്റ് അണിഞ്ഞ് ആരോഗ്യപ്രവര്‍ത്തകരെത്തി ഇയാളെ പിടികൂടാന്‍ ശ്രമിച്ചു.

എന്നാല്‍ വഴങ്ങാതെ കുതറി ഓടി. കൂടുതല്‍ പൊലീസെത്തിയാണ് ഇയാളെ പിടിച്ചത്. കോഴഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സഞ്ചാരപാത വ്യക്തമല്ല. വീട്ടില്‍ നിന്നും വഴക്കിട്ട് ഇറങ്ങിയതാണെന്നു സൂചനയുണ്ട്. പ്രദേശം അണുവിമുക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button