COVID 19Latest NewsIndiaNews

24 മണിക്കൂറിനിടെ 24,000 കോവിഡ് രോഗികൾ ; രാജ്യത്ത് ആകെ വൈറസ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷത്തിലേക്ക്

ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 24,248 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ റഷ്യയെ മറികടന്ന് ലോകത്ത്‌ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാമത് എത്തിയിരിക്കുകയാണ്. തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്ത് 20000ത്തിന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,97,413 ആയി വർധിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 425 മരണം റിപ്പോർട്ട് ചെയ്തു. ഇതാടെ ആകെ മരണസംഖ്യ 19,693 ആയി ഉയർന്നു. നിലവിൽ 2,53,287 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ തുടരുന്നത്. 4,24,433 പേർ ഇതുവരെ രോഗമുക്തരായി. കോവിഡ് ബാധിതരിൽ നാലാം സ്ഥാനത്തുള്ള റഷ്യയിൽ 6.81 ലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 29 ലക്ഷത്തോളം രോഗികളുള്ള അമേരിക്കയും 16 ലക്ഷത്തിലേറെ രോഗബാധിതരുള്ള ബ്രസീലുമാണ് ഇന്ത്യയെക്കാള്‍ കൂടുതല്‍ രോഗികളുള്ള രാജ്യങ്ങള്‍

രാജ്യത്ത് കോവിഡ് കൂടുതൽ നാശം വിതച്ച മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 2.06 ലക്ഷം കടന്നു. 8822 പേർ ഇതുവരെ മരിച്ചു. തമിഴ്നാട്ടിൽ 1,11,151 രോഗികളാണുള്ളത്. . ഡൽഹിയിൽ കോവിഡ് ബാധിതർ ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 3000 കടന്നു.

വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് മാർച്ച് മാസത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും കർശനമായ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നുവെങ്കിലും സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് അടുത്ത ആഴ്ചകളിൽ ഇത് ഘട്ടംഘട്ടമായി ലഘൂകരിക്കപ്പെട്ടു. നഗരങ്ങളിലെ സ്കൂളുകൾ, മെട്രോ ട്രെയിനുകൾ, സിനിമാ തിയേറ്ററുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ എന്നിവ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് അധികാരികൾ നിർബന്ധമാക്കിയിട്ടുണ്ട്. അതേസമയം, വലിയ സമ്മേളനങ്ങൾ നിരോധിക്കുകയും കടകളിലും മറ്റ് പൊതുസ്ഥാപനങ്ങളിലും സാമൂഹിക അകലം കർശനമായി പാലിക്കുകയും ചെയ്യേണ്ടതുണ്ട്.
.

shortlink

Related Articles

Post Your Comments

Related Articles


Back to top button