IndiaNews

രാജ്യത്തിനുവേണ്ടി ജീവന്‍പോലും നല്‍കാന്‍ സേന തയ്യാറാണെന്ന് ഐ.ടി.ബി.പി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനം ഇന്ത്യന്‍ സായുധസേനയുടെ മനോവീര്യം വര്‍ദ്ധിപ്പിച്ചതായി ഐ.ടി.ബി.പി മേധാവി എസ് എസ് ദേശ്‌വാള്‍. ലഡാക്കില്‍ ചൈനയുമായി സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യന്‍ സേനയുടെ മനോവീര്യം വളരെ ഉയര്‍ന്നതാണ്. രാജ്യത്തിനുവേണ്ടി ജീവന്‍പോലും നല്‍കാന്‍ സേന തയ്യാറാണ്. നിലവില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന മേഖലകളില്‍ സൈന്യത്തിന് ഉറച്ച പിന്തുണയാണ് ഐടിബിപി ജവാന്‍മാര്‍ നല്‍കുന്നത്. പുതുതായി 30 കമ്പനി സേനയെക്കൂടി ഐടിബിപിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും
എസ് എസ് ദേശ്‌വാള്‍ വ്യക്തമാക്കി.

രാജ്യാതിര്‍ത്തികള്‍ സംരക്ഷിക്കാനായി സേനകള്‍ സ്വയം സമര്‍പ്പിച്ചിരിക്കുകയാണ്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ നിരവധി ജവാന്‍മാരാണ് മുന്‍പ് ജീവന്‍ ബലിയര്‍പ്പിച്ചത്. വരും കാലങ്ങളിലും തങ്ങളുടെ ജവാന്‍മാര്‍ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്യാന്‍ തയ്യാറാണെന്നും ഐ.ടി.ബി.പി മേധാവി പറയുകയുണ്ടായി. ഇന്ത്യ- ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ ലഡാക്കിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അപ്രതീക്ഷിതമായിട്ടായിരുന്നു എത്തിയത്. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, കരസേന മേധാവി എം.എം. നരവണെ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button