ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി ലോകരാഷ്ട്രങ്ങള്‍ മത്സരിച്ച് ഗവേഷണം നടത്തുന്നതിനിടെ ഇന്ത്യയില്‍ നിന്ന് ഇത് സംബന്ധിച്ച് നല്ല വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇന്ത്യയില്‍ നിന്നുളള ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെകിന്റെ വാക്‌സിന്‍ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നു. ഐസിഎംആറിന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം നടത്താനും സാധാരണ ജനങ്ങള്‍ക്കായി വിപണിയിലെത്തിക്കാനും നല്‍കിയിരിക്കുന്ന സമയം ആറ് ആഴ്ചയാണ്.
Read Also : അസമില്‍ 220 പോലീസുകാര്‍ക്ക് കോവിഡ് ; ആയിരത്തിനടുത്ത് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍
ഈ ആഴ്ച ആദ്യമാണ് മനുഷ്യരില്‍ പരീക്ഷണം നടത്താന്‍ ഭാരത് ബയോടെകിന്റെ വാക്‌സിന് അനുമതി ലഭിച്ചത്. ആഗസ്റ്റ് 15ഓടെ പൊതു ഉപയോഗത്തിനായി വാക്‌സിന്‍ പുറത്തിറക്കുമെന്നാണ് ജുലായ് 2ന് പുറത്തിറക്കിയ കത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) അറിയിച്ചത്. സര്‍ക്കാര്‍ വാക്സിന്റെ പുരോഗതി നിരന്തരം വീക്ഷിച്ചു കൊണ്ടിരിക്കുകയുമാണ്.
Post Your Comments