കോയമ്പത്തൂര്‍: കവര്‍ച്ചാശ്രമത്തിനിടെ എടിഎമ്മിന് തീപിടിച്ച് ആറ് ലക്ഷം രൂപയോളം കത്തിനശിച്ചു. തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയില്‍ രാസിപുരത്ത് സ്വകാര്യ എന്‍ജിനിയറിങ് കോളേജ് വളപ്പിലെ എടിഎമ്മിലാണ് ആണ് കവര്‍ച്ചാ ശ്രമം നടത്തിയത്.സി.സി.ടി.വി. ദൃശ്യം പരിശോധിച്ചതില്‍ നാലു പേര്‍ എ.ടി.എമ്മില്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. ഗ്യാസ് വെല്‍ഡിങ് അനുബന്ധസാധനങ്ങളും അവരുടെ കൈവശമുണ്ടായിരുന്നു.
വെല്‍ഡിങ് ശ്രമത്തിനിടയില്‍ എ.ടി.എമ്മിന് അകത്തും തീ പിടിച്ചുവെന്നാണ് കരുതുന്നത്. ഇതോടെ കവര്‍ച്ചക്കാര്‍ ഓടിരക്ഷപ്പെട്ടതായി പോലീസ് പറയുന്നു. ശനിയാഴ്ച രാത്രി എ.ടി.എമ്മില്‍നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് ഫയര്‍ സര്‍വീസ് അധികൃതരെത്തി അണച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കവര്‍ച്ചാശ്രമത്തിനിടെയാണ് സംഭവമെന്ന് വ്യക്തമായത്.
സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് റെയ്ഡ്
സ്വകാര്യബാങ്കിന്റെ എ.ടി.എമ്മില്‍ ആറുലക്ഷം രൂപയാണ് ബാക്കിയുണ്ടായിരുന്നത്. കോളേജ് അടച്ചത് കാരണം മാസങ്ങളായി ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. കോളേജിന് മാത്രമാണ് കാവലുണ്ടായിരുന്നത്. രാസിപുരം പോലീസ് കേസെടുത്തു
Post Your Comments