ആലപ്പുഴ: എടിഎം മെഷീന്‍ തകര്‍ത്ത് മോഷണ ശ്രമം :. ആലപ്പുഴ തുറവൂര്‍ ആലക്കാപ്പറമ്പിന് സമീപം ദേശീയപാതയില്‍ കനറാബാങ്കിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മാണ് തകര്‍ത്തത്. ബാങ്കിനോട് ചേര്‍ന്നുള്ള എടിഎമ്മിലെ ചില്ലു തകര്‍ത്തതും കാറുപയോഗിച്ച് കെട്ടിവലിച്ചതും സുരക്ഷാ ജീവനക്കാര്‍ അറിഞ്ഞില്ല.
മുഖം മൂടി ധരിച്ചയാള്‍ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് കൗണ്ടറിലെ സിസിടിവി മറച്ചതിനു ശേഷമാണ് മോഷണ ശ്രമം നടത്തിയത്. എടിഎം കൗണ്ടറിന്റെ ചില്ല് ഭിത്തിയും തകര്‍ത്ത നിലയിലാണ്. എടിഎമ്മില്‍ പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മോഷ്ടാക്കള്‍ കൊണ്ടുവന്ന ആയുധങ്ങള്‍ സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധ നടത്തി. പൊലീസ് നായ മണത്ത് കണ്ടുപിടിക്കാതിരിക്കാന്‍ തകര്‍ത്ത എടിഎം കൗണ്ടറില്‍ മുളക് പൊടി വിതറിയാണ് സംഘം മടങ്ങിയത്.
Post Your Comments