മസ്‌ക്കറ്റ്: ഒമാനിൽ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം. ഇന്റേണല്‍ ഹൗസിംഗ് സൂപ്പര്‍വൈസര്‍, സൈക്കോളജിസ്റ്റ്, സോഷ്യല്‍ റിസര്‍ച്ച് ടെക്‌നീഷ്യന്‍, സോഷ്യല്‍ ഗൈഡ് എന്നിവ ഉള്‍പ്പെടെ 11 മേഖലകളിലാണ് സ്വദേശിവത്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മേഖലകളില്‍ ജോലി ചെയ്യുന്ന വിദേശികളെ വിസാ കാലാവധി കഴിഞ്ഞാല്‍ പിരിച്ചുവിടുമെന്ന് ഒമാന്‍ ഭരണകൂടം പ്രഖ്യാപിച്ചു. ഒമാൻ പൗരന്മാർക്ക് മാത്രമേ ഈ മേഖകളിൽ ഇനി ജോലി ചെയ്യാനാകൂ.
സ്വദേശിവത്കരണം പ്രഖ്യാപിച്ച മേഖലകളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ യോഗ്യരായ ഓമനികളെ കണ്ടെത്തുന്ന നടപടികള്‍ ഉടന്‍ ആരംഭിക്കും. ഇപ്പോള്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ച മേഖലകളില്‍ ഇനി മുതല്‍ വിദേശികളെ നിയമിച്ചാല്‍ അതാത് വകുപ്പുകളുടെ മേധാവികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. വിസാ കാലാവധി കഴിയുന്ന മുറയ്ക്ക് ഇപ്പോൾ ജോലി ചെയ്യുന്നവരെല്ലാം നാട്ടിലേക്ക് മടങ്ങേണ്ടി വരും.
Post Your Comments