News

‘ഇറാഖിലെ യു.എസ് എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം

ബാഗ്ദാദ്: ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം. ആക്രമണം വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തു. ശനിയാഴ്ച രാത്രിയാണ് ബാഗ്ദാദിലെ ഗ്രീന്‍ സോണില്‍ സ്ഥിതി ചെയ്യുന്ന എംബസിക്ക് നേരെ റോക്കറ്റ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നാലെ എംബസിയിലെ കിഴക്കന്‍ കവാടത്തിലൂടെയുള്ള പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി.

read also :ദക്ഷിണ ചൈനയുടെ തര്‍ക്ക പ്രദേശത്തെ കടലില്‍ ചൈനയുടെ സൈനികാഭ്യാസം : ലോകരാജ്യങ്ങള്‍ ചൈനയ്‌ക്കെതിരെ തിരിയുന്നു

ഇറാഖിലെ അമേരിക്കന്‍ എംബസിക്കും മറ്റ് സൈനിക കേന്ദ്രങ്ങള്‍ക്കും നേരെ നിരവധി റോക്കറ്റ് ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ജൂണില്‍ മാത്രം യു.എസ് എംബസിക്ക് നേരെ ആറു തവണ റോക്കറ്റ് ആക്രമണമുണ്ടായി. രണ്ടാഴ്ച മുമ്പ് ബാഗ്ദാദിലെ യു.എസ് സേനാ കേന്ദ്രത്തിനും രാജ്യാന്തര വിമാനത്താവളത്തിനും നേരെ റോക്കറ്റ് തൊടുത്തുവിടുന്ന ആഭ്യന്തര സായുധ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ ഇറാഖ് സേന പരിശോധന നടത്തിയിരുന്നു.ഇറാന്‍ പിന്തുണക്കുന്ന സായുധ സംഘങ്ങളുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button