ഇടുക്കി: പള്ളിവാസല്‍ പഞ്ചായത്തിലെ മീന്‍കെട്ട് നിവാസികളായ 200ഓളം കുടുംബങ്ങള്‍ക്ക് ആശ്വാസം. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മീന്‍കെട്ട് പാലം പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി. ദേവികുളം എംഎല്‍.എ എസ് രാജേന്ദ്രന്‍ പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പള്ളിവാസല്‍ പവര്‍ഹൗസിന്റെ ഭാഗമായ പെന്‍സ്റ്റോക്കുകള്‍ കടന്നു പോകുന്നതിനാല്‍ ഈ മേഖലയിലേക്കുള്ള വാഹനയാത്ര ബുദ്ധിമുട്ടായിരുന്നു. താല്‍ക്കാലികമായ നടപ്പാതകളിലൂടെയായിരുന്നു പ്രദേശവാസികള്‍ മൂന്നാര്‍, അടിമാലി തുടങ്ങിയ മേഖലകളിലേക്ക് സഞ്ചരിച്ചിരുന്നത്. എന്നാല്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ വാഹനയാത്ര സാധ്യമാകുമെന്നതിന്റെ സന്തോഷത്തിലാണ് പ്രദേശവാസികള്‍. എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ച 75 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിയുടെ ഇടപെടലിലൂടെ കെ.എസ്.ഇ.ബിയുടെ അനുമതി ലഭിച്ച ശേഷമായിരുന്നു പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാമര്‍, പഞ്ചായത്ത് അംഗം സരസു ശശി, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളായ എം.എം കുഞ്ഞുമോന്‍,കെ. ആര്‍ ജയന്‍, പ്രതീഷ്‌കുമാര്‍, തേജസ് കെ ജോസ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments