ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് സൈനികരെ കാത്തിരിക്കുന്നത് വന്‍ അപകടം . ഗല്‍വാനില്‍ തമ്പടിച്ചിരിക്കുന്ന സൈനികരെ കാത്തിരിക്കുന്നത് വെള്ളപ്പൊക്ക ഭീഷണിയാണെന്ന് റിപ്പോര്‍ട്ട്. ഇതുമൂലം ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇവിടെ നിന്നും മാറേണ്ടിവരുമെന്ന് സൂചന. മഞ്ഞുവീഴ്ചയുള്ള, അക്‌സായി ചിന്‍ പ്രദേശത്ത് നിന്ന് ഉത്ഭവിക്കുന്ന ഗല്‍വാന്‍ നദിയുടെ ജലനിരപ്പ് കുത്തനെ ഉയര്‍ന്നതായി ഒരു മുതിര്‍ന്ന സൈനിക മേധാവി പറഞ്ഞു.
Read Also : ഇന്ത്യ – ചൈന തർക്കത്തിൽ നിർണായക ഇടപെടലുമായി അമേരിക്ക; ഇന്ത്യയിൽ ചൈനീസ് വിരുദ്ധ വികാരം ആളിക്കത്തുന്നു
ഉപഗ്രഹങ്ങള്‍ വഴിയും, ഡ്രോണ്‍ വഴിയുമൊക്കെ ലഭിച്ച വിവരങ്ങള്‍ നദീതീരത്ത് സ്ഥിതിചെയ്യുന്ന ചൈനീസ് സൈനികരുടെ താവളങ്ങള്‍ക്ക് പിന്‍വശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായതായാണ് സൂചന. ഗാല്‍വാന്‍, ഗോഗ്ര, ഹോട്ട് സ്പ്രിംഗ്‌സ്, പാങ്കോംഗ് എന്നിവിടങ്ങളില്‍ ഇപ്പോഴുള്ള സ്ഥാനങ്ങളില്‍ ചൈനീസ് സൈനികര്‍ തുടരുന്നത് പ്രയാസമുള്ള കാര്യമാണന്ന് മിലിട്ടറി കമാന്‍ഡര്‍ പറഞ്ഞു.
Post Your Comments