Latest NewsNewsIndia

അതീവ ജാഗ്രത തുടരുന്നു; കിഴക്കന്‍ ലഡാക്കില്‍ 15,000 സൈനികരെകൂടി വിന്യസിച്ചു; പാക്ക് അതിര്‍ത്തിയില്‍ ഡ്രോണ്‍ നിരീക്ഷണവും

ന്യൂഡൽഹി : കിഴക്കൻ ലഡാക്ക് അതിർത്തിയിലേക്ക് 15,000 ഓളം സൈനികരെ കൂടി നിയോഗിച്ച് ഇന്ത്യ. ഇതോടെ അതിർത്തിയിലെ ഇന്ത്യൻ ഭടന്മാരുടെ എണ്ണം 50,000 കവിഞ്ഞു. ടി 90 ടാങ്കുകളടക്കമുള്ള സന്നാഹങ്ങളും അതിർത്തിയിലെത്തിച്ചു. നിലവിൽ 3 സേനാ ഡിവിഷനുകളും ടാങ്കുകളും അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുണ്ട്. നയതന്ത്ര, സൈനികതല ചർച്ചകളിലൂടെ പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമം നടത്തുമ്പോഴും അതീവ ജാഗ്രത തുടരുന്നതിന്റെ ഭാഗമായാട്ടാണ് സൈനികരുടെ എണ്ണം വർധിപ്പിച്ചത്.

പ്രശ്നപരിഹാരമാകും വരെ പടയൊരുക്കത്തിൽ ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന സന്ദേശം കൂടിയാണ് ഇന്ത്യ ചൈനയ്ക്ക് നൽകുന്നത്. കഴിഞ്ഞ ദിവസം നടന്ന ഉന്നത സേനാ ചർച്ചയിലെ ധാരണപ്രകാരം സന്നാഹം പിൻവലിക്കാൻ ചൈന തയാറായാൽ സമാന രീതിയിലുള്ള പിന്മാറ്റം ഇന്ത്യയും നടത്തും. അതുവരെ സൈന്യം അതിർത്തിയിൽ തന്നെ തുടരും.

പല ഉയരങ്ങളിലുള്ള കാലാവസ്ഥയുമായി ഘട്ടംഘട്ടമായി പൊരുത്തപ്പെട്ട ശേഷമാണ് 14,000 അടിക്കു മേൽ ഉയരത്തിലുള്ള അതിർത്തിയിലേക്ക് സേനാംഗങ്ങളെ എത്തിച്ചത്. 9,000 അടി, 11,000 അടി എന്നീ ഉയരങ്ങളിൽ 7 ദിവസം വീതം തങ്ങിയ ശേഷം അതിർത്തി താവളങ്ങളിലെത്തിയ സൈനികർ നവംബർ വരെ അവിടെ തുടരാൻ സജ്ജമാണ്.

ഇതിനു പുറമേ, പാക്ക് അതിർത്തിയിലും സേന അതീവ ജാഗ്രതാ നിർദേശം നൽകി. പാക്ക്, ചൈന അതിർത്തികളിൽ സമീപകാലത്തൊന്നുമില്ലാത്ത വിധമുള്ള പടയൊരുക്കമാണ് ഇന്ത്യ നടത്തിയിരിക്കുന്നതെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. പാക്ക് അതിർത്തിയിലുടനീളം ഡ്രോൺ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button