
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തോപ്പുംപടി സ്വദേശിയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. പ്രമേഹരോഗിയായിരുന്ന ഇദ്ദേഹത്തിന് ന്യൂമോണിയയും ബാധിച്ചിരുന്നു. എറണാകുളം മാർക്കറ്റിൽ നിന്ന് സമ്പർക്കം വഴിയാണ് ഇയാള്‍ക്ക് രോഗം പകർന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും മരുമകൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments