COVID 19Latest NewsKeralaNews

തൃശൂരിൽ നാല് ബി.എസ്.എഫ് ജവാന്മാര്‍ ഉള്‍പ്പടെ 20 പേർക്ക് കൂടി കോവിഡ് 19

തൃശൂർ • ജില്ലയിൽ ശനിയാഴ്ച 20 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്ത് പേർ കൂടി നെഗറ്റീവായി. ഇതോടെ ജില്ലയിൽ നിലവിലെ പോസിറ്റീവ് കേസുകൾ 189. ജില്ലയിൽ ഇതുവരെയുള്ള ആകെ പോസിറ്റീവ് കേസുകൾ 463. ആകെ നെഗറ്റീവ് കേസുകൾ 268.

രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ കൈനൂർ ബി.എസ്.എഫ് ക്യാമ്പിലെ ജവാൻമാരാണ് (34, 51, 50, 55). മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ചങ്ങരംകുളം കണ്ടെയ്‌മെന്റ് സോണിലെ ബാങ്കിൽ ജോലി ചെയ്ത രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലേർപെട്ട കുന്ദംകുളം സ്വദേശി (36, പുരുഷൻ), തൃശൂർ കോർപ്പറേഷനിൽ ജോലി ചെയ്യുന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യയായ കുന്നംകുളത്ത് കുടുംബശ്രീയിൽ ജോലി ചെയ്യുന്ന 31കാരി, ജൂൺ 14ന് സൗദിയിൽ നിന്നും വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മുരിയാട് സ്വദേശി (32, സ്ത്രീ) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

ജൂൺ 26ന് സൗദിയിൽനിന്ന് വന്ന പഴുവിൽ സ്വദേശി (43, പുരുഷൻ), ജൂൺ 18ന് കുവൈത്തിൽ നിന്നും വന്ന പഴുവിൽ സ്വദേശി (44, പുരുഷൻ), ജൂൺ 21ന് സൗദിയിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി (33, പുരുഷൻ), ജൂൺ 30ന് ഖത്തറിൽ നിന്നു വന്ന അടാട്ട് സ്വദേശി (38, പുരുഷൻ), ജൂൺ 30ന് ദുബൈയിൽ നിന്നും വന്ന കുന്നംകുളം സ്വദേശി (38, പുരുഷൻ), റിയാദിൽ നിന്നും വന്ന വരവൂർ സ്വദേശി (44, പുരുഷൻ), റിയാദിൽ നിന്നും വന്ന വെള്ളാങ്കല്ലൂർ സ്വദേശി (48, പുരുഷൻ), റിയാദിൽ നിന്നും വന്ന നാട്ടിക സ്വദേശി (50 പുരുഷൻ), റിയാദിൽ നിന്നു വന്ന മണ്ണുത്തി സ്വദേശി (59, പുരുഷൻ), ജൂൺ ഒന്നിന് മുംബൈയിൽ നിന്നും വന്ന പുല്ലഴി സ്വദേശി (33, പുരുഷൻ), ജൂൺ 30ന് ബംഗളൂരുവിൽനിന്ന് വന്ന തൃശൂർ സ്വദേശി (31, പുരുഷൻ), ബംഗളൂരുവിൽനിന്ന് വരന്തരപ്പിള്ളിയിലെത്തിയ ഒരു വയസ്സ് പ്രായമായ ആൺകുഞ്ഞ്, ബംഗളൂരുവിൽനിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (25, പുരുഷൻ), എന്നിവർക്കും കോവിഡ്-19 സ്ഥിരീകരിച്ചു.

തൃശൂർ സ്വദേശികളായ 9 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 18,472 പേരിൽ 18,259 പേർ വീടുകളിലും 213 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 30 പേരേയാണ് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിലുണ്ടായിരുന്ന 23 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

1139 പേരെ ശനിയാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1873 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് പട്ടികയിൽ നിന്നും ഒഴിവാക്കി.

ശനിയാഴ്ച 309 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇതുവരെ ആകെ 11667 സാമ്പിളുകൾ അയച്ചതിൽ 10413 സാമ്പിളുകളുടെ ഫലം വന്നു. ഇനി 1234 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി 4197 സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചു.

ശനിയാഴ്ച 399 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 226 പേർക്ക് കൗൺസിലിംഗ് നൽകി. ശനിയാഴ്ച റെയിൽവേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി ആകെ 600 പേരെ പരിശോധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button