Latest NewsKeralaIndiaNews

ടിക് ടോക് താരം ജീവനൊടുക്കി

ന്യൂഡല്‍ഹി • പ്രശസ്ത ടിക് ടോക് താരം സിയ കക്കറുടെ ഞെട്ടിപ്പിക്കുന്ന മരണത്തിന് പിന്നാലെ മറ്റൊരു ടിക് ടോക് താരം കൂടി ആത്മഹത്യ ചെയ്തു. ഡല്‍ഹി ഗ്രീന്‍ പാര്‍ക്കില്‍ താമസിച്ചിരുന്ന ടിക് ടോക് താരം സന്ധ്യ ചൗഹാനാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിയായ സന്ധ്യ ടിക് ടോക്കില്‍ വളരെ സജീവമായിരുന്നു. സന്ധ്യ ചൗഹാന്റെ പിതാവ് ഒരു പോലീസുകാരനാണ്. ടിക് ടോക് നിരോധനത്തിന് ശേഷം സന്ധ്യ അസ്വസ്ഥയായിരുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മാധ്യമ റിപ്പോർട്ട് അനുസരിച്ച്, സന്ധ്യയുടെ കുടുംബം പല്ലല്ലപുരം പോലീസ് സ്റ്റേഷൻ  പരിധിയിലെ ഗ്രീൻ പാർക്ക് കോളനിയിലാണ് താമസിച്ചിരുന്നത്. ആറുമാസമായി ഈ കുടുംബം ഇവിടെ താമസിക്കുന്നു. വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സന്ധ്യ മുറിയില്‍ കയറി വാതിലടച്ച്‌ ജീവനൊടുക്കിയത്.

സന്ധ്യ ആത്മഹത്യ ചെയ്യുമ്പോൾ അമ്മ വീട്ടിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കസിനാണ് സംഭവം പോലീസിനെ അറിയിച്ചത്. പോലീസെത്തി വാതില്‍ തകര്‍ത്ത് സന്ധ്യയെ എസ്‌ഡി‌എസ് ഗ്ലോബൽ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കുടുംബത്തിലെ പിരിമുറുക്കം കാരണം പെൺകുട്ടി കടുംകൈ സ്വീകരിച്ചിരിക്കാമെന്ന് പോലീസ് പറഞ്ഞു. അവളുടെ മുറിയിൽ ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. കുടുംബം പറയുന്നതനുസരിച്ച്, 2 മാസമായി സന്ധ്യ വിഷാദാവസ്ഥയിലായിരുന്നു, പക്ഷേ അതിനുള്ള കാരണം അജ്ഞാതമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button