Latest NewsNewsInternational

ചൈ​ന​ ‘സു​ര​ക്ഷി​ത രാ​ജ്യ’ പ​ട്ടി​ക​യി​ൽ; യൂ​റോ​പ്പും അ​മേ​രി​ക്ക​യും ത​മ്മി​ലുള്ള സൗ​ഹൃ​ദത്തിൽ വി​ള്ള​ൽ വീ​ഴു​ന്ന​താ​യി സൂ​ച​ന

ബ്ര​സ​ൽ​സ് ​: യൂ​റോ​പ്പും അ​മേ​രി​ക്ക​യും ത​മ്മി​ൽ ഏ​ഴു പ​തി​റ്റാ​ണ്ട്​ നീ​ണ്ട സൗ​ഹൃ​ദ​ത്തി​ൽ വി​ള്ള​ൽ വീ​ഴു​ന്ന​താ​യി സൂ​ച​ന. ഡോണൾഡ് ട്രംപ് ​ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം ഏ​​റ്റെ​ടു​ത്ത​ത്​ മു​ത​ൽ 27 രാ​ജ്യ​ങ്ങ​ളു​ൾ​ക്കൊ​ള്ളു​ന്ന യൂ​റോ​പ്യ​ൻ യൂ​നി​യ​നു​മാ​യി ന​ല്ല ബ​ന്ധ​മാ​യി​രു​ന്നി​ല്ല. സൈ​നി​ക- സാ​മ്പ​ത്തി​ക- ന​യ​ത​ന്ത്ര വി​ഷ​യ​ങ്ങ​ളി​ലെ സ​ഹ​ക​ര​ണം കു​റ​യു​ക​യും ചെ​യ്​​തി​രു​ന്നു. എന്നാൽ കോ​വി​ഡ്​ വന്നതോടെ ഈ ​അ​ക​ൽ​ച്ച വർധിച്ചതായിട്ടാണ് സൂ​ച​ന. യൂ​റോ​പ്പി​ലേ​ക്ക്​ യാ​ത്ര അ​നു​വ​ദി​ക്കാ​വു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന്​ അ​മേ​രി​ക്ക​യെ ഒ​ഴി​വാ​ക്കി​യ​തി​നൊ​പ്പം കോ​വി​ഡ്​ ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ ചൈ​ന​യെ ‘സു​ര​ക്ഷി​ത രാ​ജ്യ’ പ​ട്ടി​ക​യി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ച്​ യാ​​ത്ര അ​നു​വ​ദിച്ചത് ട്രം​പി​നെ​ ഉ​ൾ​പ്പെ​ടെ ഞെ​ട്ടിക്കുകയും ചെയ്തു.

അ​മേ​രി​ക്ക​ൻ നി​യ​ന്ത്ര​ണ​ത്തി​ൽ​നി​ന്ന്​ മാ​റി സ്വ​​ത​ന്ത്ര​മാ​യി നി​ൽ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്​ യൂ​റോ​പ്യ​ൻ യൂ​നി​യ​ന്റെ ഈ തീ​രു​മാ​നമെന്നും ഒരു ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യ​ക്​​ത​മാ​ക്കി​യ​താ​യി ‘സി.​എ​ൻ.​എ​ൻ’ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. പു​തി​യ ലോ​ക​ക്ര​മ​ത്തി​ൽ എ​ല്ലാ​വ​രോ​ടും തു​റ​ന്ന നി​ല​പാ​ട്​ സ്വീ​ക​രി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. അ​തേ​സ​മ​യം, ​അ​മേ​രി​ക്ക​യെ ഒ​ഴി​വാ​ക്കി​യ​തും ചൈ​ന​യെ ഉ​ൾ​പ്പെ​ടു​ത്തി​യ​തും പൂ​ർ​ണ​മാ​യും ആ​രോ​ഗ്യ​സു​ര​ക്ഷ ന​ട​പ​ടി​യു​ടെ ഭാ​ഗം മാ​ത്ര​മാ​ണെ​ന്നും രാ​ഷ്​​ട്രീ​യം ഘ​ട​ക​മാ​യി​ട്ടി​ല്ലെ​ന്നു​മാ​ണ്​ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ നി​ല​പാ​ട്.

അ​മേ​രി​ക്ക​യെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ ചൈ​ന​യെ സു​ര​ക്ഷി​ത രാ​ജ്യ പ​ട്ടി​ക​യി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന്​ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ന​യ​ത​​ന്ത്ര ​പ്ര​തി​നി​ധി​ക​ളി​ൽ ഒ​രാ​ൾ പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​മേ​റ്റ ശേ​ഷം നി​ര​വ​ധി പ്രാ​വ​ശ്യം ട്രം​പ്, യൂ​റോ​പ്യ​ൻ യൂ​നി​യ​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു. ഒ​ടു​വി​ലാ​യി ജ​ർ​മ​നി​യി​ൽ നി​ന്ന്​ അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തെ പി​ൻ​വ​ലി​ച്ചു. പാ​രീ​സ്​ പ​രി​സ്ഥി​തി ഉ​ട​മ്പ​ടി, ഇ​റാ​ൻ ആ​ണ​വ ക​രാ​ർ, 5 ജി ​തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലെ​ല്ലാം ര​ണ്ടു വി​ഭാ​ഗ​വും വ്യ​ത്യ​സ്​​ത നി​ല​പാ​ടാ​ണ്​ എ​ടു​ത്ത​ത്. നാ​ലു​ മാ​സ​ത്തി​നു ശേ​ഷം ന​ട​ക്കു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പ്​ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ അ​ക​ൽ​ച്ച കൂ​ടു​ത​ൽ വ​ർ​ധി​ക്കു​മെ​ന്നും നാ​റ്റോ​യെ വ​രെ ബാ​ധി​ക്കു​മെ​ന്നും ഇവർ ക​ണ​ക്കു​കൂ​ട്ടു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button