COVID 19Latest NewsKeralaNews

സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലിരുന്ന 46കാരന്‍ മരിച്ചു

പത്തനംതിട്ട: റാന്നിയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. ജൂണ്‍ 30 ന് അബുദാബിയില്‍ നിന്നും കുടുംബസമേതം നാട്ടിലെത്തിയ ഇടക്കുളം പുത്തന്‍ വീട്ടില്‍ സിനു(46) ആണ് മരിച്ചു. ഇദ്ദേഹം കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം.

അതേസമയം സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മഞ്ചേരിയില്‍ നിരീക്ഷണത്തിലിക്കെ ഇന്നലെ മരിച്ച മലപ്പുറം സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ് (82) ആണ് ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഇന്ന് രാവിലെ പത്തു മണിയോടെയാണ് പരിശോധനഫലം പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് വന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി.

ഫെബ്രുവരി ആദ്യത്തില്‍ ഭാര്യ ആമിനക്കൊപ്പം റിയാദിലെ മക്കളുടെ അടുത്തേക്ക് പേയ മുഹമ്മദ് ഹാജി കഴിഞ്ഞ മാസം 29 ന് റിയാദില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.തുടര്‍ന്ന് ഇദ്ദേഹത്തിന് പനി ശക്തമായതിനെത്തുടര്‍ന്നാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്. നേരത്തെ രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു ഇയാള്‍. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാല്‍ മൃതദേഹം വിട്ടു നല്‍കിയിരുന്നില്ല. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകും മൃതദേഹം സംസ്‌ക്കരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button