Latest NewsKeralaNews

പുത്തൻ വീട്ടിൽ തങ്ങൾക്കൊപ്പം അമ്മയില്ലെന്ന് വിശ്വസിക്കാനാവാതെ മക്കൾ ; നാടിനെ കണ്ണീരിലാഴ്തി നിഷയുടെ മരണം

പത്തനംതിട്ട : എംസി റോഡിൽ കിളിവയൽ ജംക്‌ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച പുതുശേ‌രിഭാഗം ലക്ഷ്മി നിവാസിൽ നിഷയുടെ പെട്ടെന്നുള്ള വേർപാട് കുടുംബത്തെയും നാടിനെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

കോട്ടമുഗളിൽ നിർമാണത്തിലിരിക്കുന്ന വീട്ടിലെത്തി ജോലിക്കാർക്ക് കൂലി നൽകി തിരിച്ചു വരുമ്പോഴാണ് നിഷയുടെ സ്കൂട്ടറിൽ കാറിടിച്ചത്. ഇനി ആ പുതിയ വീട്ടിൽ തങ്ങൾക്കൊപ്പം താമസിക്കാൻ അമ്മയില്ലെന്ന്  വിശ്വസിക്കാനാവാതെ നിൽക്കുകയാണ് സൂര്യ ദേവിനും സൗരവും.

പന്തളം എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ നഴ്സിങ് ട്യൂട്ടറായിരുന്ന നിഷ ഇന്നലെ അവധിയെടുത്താണ് പുതിയ പുതിയ വീടിന്റെ നിർമാണ കാര്യങ്ങൾക്കായി പോയത്. മക്കളായ സൂര്യദേവ് എട്ടാം ക്ലാസിലും സൗരവ് എൽകെജി വിദ്യാർഥിയുമാണ് നിഷയുടെ ഭർത്താവ് ദക്ഷിണാഫ്രിക്കയിലാണ്. നിഷയും മക്കളും നിഷയുടെ അച്ഛൻ രാമചന്ദ്രൻ നായർക്കൊപ്പമാണ് താമസം. ലോക്ഡൗൺ ഇളവിൽ വാഹനത്തിരക്ക് വർധിച്ചതോടെ എംസി റോഡിൽ അപകടങ്ങൾ‌ പതിവായിരിക്കുകയാണ്. ഏനാത്തിനും വടക്കടത്തുകാവിനും ഇടയിൽ ഒരു മാസത്തിനിടെ ആറ് അപകടങ്ങളാണ് നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button