COVID 19KeralaLatest NewsNews

കൊല്ലം ജില്ലയില്‍ പുതിയ കണ്ടയ്ന്‍മെന്റ് സോണ്‍

കൊല്ലം • നെടുമ്പന ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡ്(പള്ളിമണ്‍) കോവിഡ് 19 കണ്ടയിന്‍മെന്റ് സോണ്‍ ആയി നിശ്ചയിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവായി.

ജില്ലയിലെ കണ്ടയിന്‍മെന്റ് സോണുകളായ തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ 6, 7, 9 വാര്‍ഡുകളിലും ഇട്ടിവ ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡിലും പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ കല്ലാര്‍, ചെമ്മന്തൂര്‍, മുസാവരി, നെടുംകയം, ചാലക്കോട്, ടൗണ്‍ വാര്‍ഡുകളിലും മയ്യനാട് ഗ്രാമപഞ്ചായത്തിലെ 15, 16, 19 എന്നീ വാര്‍ഡുകളിലും തേവലക്കര ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലും തെന്മല ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലും ഏര്‍പ്പെടുത്തിയിരുന്ന കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ അതേപടി തുടരും.

ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ ആര്യങ്കാവ്(4), ആര്യങ്കാവ് ക്ഷേത്രം(5) എന്നീ വാര്‍ഡുകളില്‍ നിശ്ചിത ഹോട്ട് സ്‌പോട്ട് നിയന്ത്രണങ്ങള്‍ തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button